ദോഹ: റമദാനിൽ 1437 ഉത്പന്നങ്ങൾ വിലകുറച്ച് നൽകാൻ അൽമീറ കമ്പനി തീരുമാനിച്ചു. റമദാൻ മാസം തുടരുന്ന ആനുകൂല്യം കമ്പനിയുടെ വിവിധ ശാഖകളിൽ ലഭ്യമാകുമെന്നും കമ്പനി സിഇഒ ഡോ. മുഹമ്മദ് നാസർ വ്യക്തമാക്കി. വിലകുറച്ച് നൽകുന്ന സാധനങ്ങളുടെ ലിസ്റ്റ് പ്രത്യേകം പ്രദർശിപ്പിക്കുമെന്നും ഡോ. മുഹമ്മദ് നാസർ പറയുന്നു. 

കൂടുതൽ ഉത്പന്നങ്ങൾക്കു വിലയിളവ് നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രാദേശിക വിതരണക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ടർക്കി, തായ്‌ലണ്ട്, വിയറ്റ്‌നാം, യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് ഇറക്കുമതിക്ക് ശ്രമിക്കുന്നുണ്ടെന്നും കമ്പനി സിഇഒ വെളിപ്പെടുത്തുന്നു. കഴിഞ്ഞ കൊല്ലം 1000 ഉത്പന്നങ്ങൾക്കാണ് കമ്പനി വിലക്കിഴിവ് നൽകിയിരുന്നത്. എന്നാൽ ഇക്കൊല്ലമിത് 1437 ഉത്പന്നങ്ങൾക്ക് നൽകും. ആഗോള എണ്ണ മേഖലയിലെ പ്രതിസന്ധി റമദാനിലെ തങ്ങളുടെ ഓഫറുകൾക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ലെന്നതിന്റെ സൂചനയാണിതെന്നും കമ്പനി വ്യക്തമാക്കി.

850 ഉത്പന്നങ്ങൾക്ക് ഇപ്പോൾ തന്നെ വിലകുറച്ച് കഴിഞ്ഞു. 300 ഗാർഹിക ഉപകരണങ്ങൾക്കും അടുക്കള സമാനങ്ങൾക്കും ഉടൻ വില കുറയ്ക്കും. ആഗോള എണ്ണ മേഖലയിലെ പ്രതിസന്ധി റമദാനിലെ തങ്ങളുടെ ഓഫറുകൾക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ലെന്നതിന്റെ സൂചനയാണിതെന്നും കമ്പനി വ്യക്തമാക്കി. തിരക്ക് പരിഗണിച്ച് ചില ഷോറൂമുകൾ രാവിലെ രണ്ട് വരെ പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനയ്ക്കിടെ വെള്ളവും ടിഷ്യൂവും നൽകാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഒമാനിലും ഇക്കൊല്ലം കമ്പനിയുടെ ഔട്ട്ലെന്റ് തുടങ്ങും. നിർമ്മാണം നടന്ന് വരുന്ന മൂന്ന് ഔട്ട്ലെറ്റുകൾ ഖത്തറിൽ മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈജിപ്ത്റ്റ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.