- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം മിനുക്കി ഷാർജാ അൽ മൊൻതാസാ പാർക്ക് സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുന്നു; നവീകരിച്ച വാട്ടർ തീം പാർക്ക് ഫെബ്രുവരിയിൽ തുറക്കും
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ റൈഡുകളുംവിശേഷങ്ങളുമൊരുക്കി ഷാർജ അൽ മൊൻതാസ പാർക്ക്. നൂറു മില്യൺ ദിർഹംചെലവിട്ടാണ് അറുപതിലധികം റൈഡുകൾ ഒരുക്കുന്നത്. യുഎഇയിലെ തന്നെഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഷാർജഇൻവെസ്‌റ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ (ഷുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന അൽ മൊൻതാസ വാട്ടർ ആൻഡ് അമ്യൂസ്‌മെന്റ് പാർക്ക്. ''പ്രിൻസസ് പേൾസ്'' എന്ന ആശയത്തിലാണ് വാട്ടർ തീം പാർക്ക്സജ്ജീകരിക്കുന്നത്. ഒരേ സമയം 7000 സഞ്ചാരികളെ ഉൾക്കൊള്ളാവുന്ന പാർക്കിൽഇരുന്നൂറിലേറെ പേരെ ഉൾക്കൊള്ളുന്ന വേവ് പൂൾ, കുട്ടികൾക്കായുള്ളസ്ലൈഡുകൾ എന്നിവയടക്കം 35 പുതിയ റൈഡുകളാണുള്ളത്. മണിക്കൂറിൽആയിരം പേരെ ഉൾക്കൊള്ളാവുന്ന ഭക്ഷണശാലയും മറ്റു ആധുനിക സൗകര്യങ്ങളുമുണ്ടാവും. ''ഐലൻഡ് ഓഫ് ലെജൻഡ്‌സ്'' എന്നു പേരിട്ട അമ്യൂസ്‌മെന്റ് പാർക്ക് ഒരേ സമയം10000 സഞ്ചാരികളെ ഉൾക്കൊള്ളാവുന്ന വിധത്തിലാണ് നവീകരിച്ചിരിക്കുന്നത്.ഒൻപത് രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ എക്‌സ്പീരിയൻസാണ്മുഖ്യ ആകർഷണം. ഈ സഞ്ചാരത്തിനായി നാൽപ്പതു കോച്ചു
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ റൈഡുകളുംവിശേഷങ്ങളുമൊരുക്കി ഷാർജ അൽ മൊൻതാസ പാർക്ക്. നൂറു മില്യൺ ദിർഹംചെലവിട്ടാണ് അറുപതിലധികം റൈഡുകൾ ഒരുക്കുന്നത്. യുഎഇയിലെ തന്നെഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഷാർജഇൻവെസ്‌റ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ (ഷുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന അൽ മൊൻതാസ വാട്ടർ ആൻഡ് അമ്യൂസ്‌മെന്റ് പാർക്ക്.
''പ്രിൻസസ് പേൾസ്'' എന്ന ആശയത്തിലാണ് വാട്ടർ തീം പാർക്ക്സജ്ജീകരിക്കുന്നത്. ഒരേ സമയം 7000 സഞ്ചാരികളെ ഉൾക്കൊള്ളാവുന്ന പാർക്കിൽഇരുന്നൂറിലേറെ പേരെ ഉൾക്കൊള്ളുന്ന വേവ് പൂൾ, കുട്ടികൾക്കായുള്ളസ്ലൈഡുകൾ എന്നിവയടക്കം 35 പുതിയ റൈഡുകളാണുള്ളത്. മണിക്കൂറിൽആയിരം പേരെ ഉൾക്കൊള്ളാവുന്ന ഭക്ഷണശാലയും മറ്റു ആധുനിക സൗകര്യങ്ങളുമുണ്ടാവും.
''ഐലൻഡ് ഓഫ് ലെജൻഡ്‌സ്'' എന്നു പേരിട്ട അമ്യൂസ്‌മെന്റ് പാർക്ക് ഒരേ സമയം10000 സഞ്ചാരികളെ ഉൾക്കൊള്ളാവുന്ന വിധത്തിലാണ് നവീകരിച്ചിരിക്കുന്നത്.ഒൻപത് രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ എക്‌സ്പീരിയൻസാണ്മുഖ്യ ആകർഷണം. ഈ സഞ്ചാരത്തിനായി നാൽപ്പതു കോച്ചുകളുള്ള പ്രത്യേകട്രെയിനും ഒരുക്കിയിട്ടുണ്ട്. 1500 അതിഥികളെ ഉൾക്കൊള്ളുന്ന ഭക്ഷണശാല, ചെറിയകുട്ടികൾക്കായൊരുക്കുന്ന പ്രത്യേക പാർക്ക് എന്നിവയുമുണ്ട്.
''ടിയുവി സെർട്ടിഫിക്കേഷനുള്ള ലോകോത്തര സുരക്ഷാ സംവിധാനങ്ങളാണ് അൽമൊൻതാസ പാർക്കിൽ ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം അതിഥിക്കാവശ്യമുള്ളആധുനിക സൗകര്യങ്ങളുമുണ്ട്. ഷാർജയിലെത്തുന്ന സഞ്ചാരികൾക്കും ഇവിടെതാമസിക്കുന്നവർക്കും ഏറ്റവും മികച്ച സഞ്ചാരാനുഭവങ്ങൾ ഒരുക്കുകയാണ്ഞങ്ങളുടെ ലക്ഷ്യം. വൈകുന്നേരങ്ങളിലെ പ്രത്യേക ഷോ, വർഷം തോറുംഉത്സവങ്ങൾ എന്നിങ്ങനെ ഒട്ടനവധി പുത്തൻ അനുഭവങ്ങൾ അണിയറയിൽഅവസാന ഘട്ടത്തിലാണ്'' - ഷുറൂഖ് സി.ഒ.ഒ അഹ്മദ് അൽ ഖസീർ, അൽമൊൻതാസ വാട്ടർ ആൻഡ് അമ്യൂസ്‌മെന്റ് പാർക്ക് മാനേജർ ഖാലിദ് ഇബ്രാഹിംഅൽ ഖസീർ എന്നിവർ പറഞ്ഞു.
ഷാർജ ഫ്‌ളാഗ് ഐലൻഡിൽ നടന്ന പത്രസമ്മേളനത്തിലാണ് മൊൻതാസ പാർക്കിലെപുതിയ ആകർഷണങ്ങൾ അനാവരണം ചെയ്തത്. നവീകരിച്ച വാട്ടർ തീം പാർക്ക് ഫെബ്രുവരിയിൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും.