- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അൽ മുഫ്ത റെന്റ ഏ കാറിന് കാർ റെന്റൽ ഓഫ് ദ ഇയർ പുരസ്‌കാരം
ദോഹ: ഖത്തറിലെ ആദ്യത്തെ റെന്റ് ഏ കാർ കമ്പനിയായ അൽ മുഫ്ത റെന്റ ഏ കാറിന് മധ്യ പൗരസ്ത്യ ദേശത്തെ കാർ റെന്റൽ ഓഫ് ദ ഇയർ പുരസ്‌കാരം. ആയിരത്തിലധികം നോമിനേഷനുകളിൽ നിന്നാണ് ഓൺലൈൻ വോട്ടിംഗിലൂടെ അൽ മുഫ്ത റെന്റ് ഏ കാർ പുരസ്‌കാരം നേടിയത്. ദുബൈയിൽ നടന്ന നാലാമത് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റാലിറ്റി എക്സലൻസ് അവാർഡ് ചടങ്ങിൽ കമ്പനിയുടെ ഉയർന്ന മാനേജ്മെന്റ് പ്രതിനിധികളായ ഫാസിൽ അബ്ദുൽ ഹമീദും സിയാദ് ഉസ്മാനും ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. ഖത്തറിൽ നിന്നും മൽസരത്തിന് യോഗ്യത നേടിയ ഏക കമ്പനിയും അൽ മുഫ്ത റെന്റ് ഏ കാറായിരുന്നു. അഞ്ചു പതിറ്റാണ്ട് കാലത്തോളമായി മേഖലയിലെ സജീവ സാന്നിധ്യമായ അൽ മുഫ്ത റെന്റ് ഏ കാർ പ്രവർത്തക മികവിനുള്ള നിരവധി പുരസ്‌കാരങ്ങൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. സി.എച്ച്.എ. ഇന്റർനാഷണൽ ദുബൈയുടെ ബെസ്റ്റ് ലോക്കൽ ബ്രാന്റ് കാർ റെന്റർ പുരസ്‌കാരം തുടർച്ചയായി ഏഴ് തവണയാണ് അൽ മുഫ്ത നേടിയത്. തികച്ചും ഉപഭോക്താക്കളുടൈ വോട്ടിംഗിലൂടെ ലഭിച്ച ഈ പുരസ്‌കാരം ജനങ്ങളുടെ സമ്മാനമാണെന്നും തുടക്കം മുതൽ തന്നെ ജനങ്ങളുടെ വിശ്വാസമാണ് സ്ഥാ
ദോഹ: ഖത്തറിലെ ആദ്യത്തെ റെന്റ് ഏ കാർ കമ്പനിയായ അൽ മുഫ്ത റെന്റ ഏ കാറിന് മധ്യ പൗരസ്ത്യ ദേശത്തെ കാർ റെന്റൽ ഓഫ് ദ ഇയർ പുരസ്‌കാരം. ആയിരത്തിലധികം നോമിനേഷനുകളിൽ നിന്നാണ് ഓൺലൈൻ വോട്ടിംഗിലൂടെ അൽ മുഫ്ത റെന്റ് ഏ കാർ പുരസ്‌കാരം നേടിയത്.
ദുബൈയിൽ നടന്ന നാലാമത് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റാലിറ്റി എക്സലൻസ് അവാർഡ് ചടങ്ങിൽ കമ്പനിയുടെ ഉയർന്ന മാനേജ്മെന്റ് പ്രതിനിധികളായ ഫാസിൽ അബ്ദുൽ ഹമീദും സിയാദ് ഉസ്മാനും ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. ഖത്തറിൽ നിന്നും മൽസരത്തിന് യോഗ്യത നേടിയ ഏക കമ്പനിയും അൽ മുഫ്ത റെന്റ് ഏ കാറായിരുന്നു.
അഞ്ചു പതിറ്റാണ്ട് കാലത്തോളമായി മേഖലയിലെ സജീവ സാന്നിധ്യമായ അൽ മുഫ്ത റെന്റ് ഏ കാർ പ്രവർത്തക മികവിനുള്ള നിരവധി പുരസ്‌കാരങ്ങൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. സി.എച്ച്.എ. ഇന്റർനാഷണൽ ദുബൈയുടെ ബെസ്റ്റ് ലോക്കൽ ബ്രാന്റ് കാർ റെന്റർ പുരസ്‌കാരം തുടർച്ചയായി ഏഴ് തവണയാണ് അൽ മുഫ്ത നേടിയത്.
തികച്ചും ഉപഭോക്താക്കളുടൈ വോട്ടിംഗിലൂടെ ലഭിച്ച ഈ പുരസ്‌കാരം ജനങ്ങളുടെ സമ്മാനമാണെന്നും തുടക്കം മുതൽ തന്നെ ജനങ്ങളുടെ വിശ്വാസമാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ കൈമുതലെന്നും കമ്പനി മാനേജിങ് ഡയറക്ടർ എ.കെ. ഉസ്മാൻ പറഞ്ഞു. അംഗീകാരങ്ങളും പുരസ്‌കാരങ്ങളും കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ മുന്നോട്ടുപോകുവാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.