വാഷിങ്ടൺ: ലോകത്തെ ഭീതിയിലാക്കിയ ഒസാമ ബിൻലാദന്റെ അൽ ഖായിദ തിരിച്ച് വരുന്നതായി റിപ്പോർട്ടുകൾ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അൽ ഖ്വയിദ തകർന്ന കിടക്കുകയായിരുന്നു, ഒസാമയുടെ മരണത്തോടെ അവസാനിച്ചെന്ന് കരുതിയ അൽഖ്വയിദ ഇന്ത്യയിലടക്കം വ്യാപിക്കുകയാണ്.

അൽഖ്വയിദയുടെ പുതിയ രൂപമായ ഹയാത് താഹിർ അൽ-ഷാം(എച്ച്.ടി.എസ്.) ഇപ്പോൾ മലയാളത്തിലും തമിഴിലടക്കമുള്ള ലേഘനങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. നിങ്ങൾ വിശുദ്ധ യുദ്ധത്തിന് തയ്യാറാകണമെന്നാണ് ലേഖനത്തിലുള്ളത്,

2001 സെപ്റ്റംബറിൽ ലോകത്തെ മുഴുവൻ ഞെട്ടിച്ച് യു.എസിൽ ഭീകരാക്രമണം നടത്തി ഐ.എസ് ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഴലിൽ സിറിയയിൽ ആണ് വീണ്ടും രൂപം കൊണ്ടത്.

കഴിഞ്ഞമാസം വടക്കൻ സിറിയൻ നഗരമായ ഇദ്ലിബിന്റെ നിയന്ത്രണം പിടിച്ച ഹയാത് താഹിർ അൽ-ഷാം(എച്ച്.ടി.എസ്.) അൽ ഖായിദയുടെ പുതിയ രൂപമാണെന്നും ഐ.എസിനെക്കാൾ വേഗത്തിൽ ശക്തി പ്രാപിക്കുകയാണെന്നുമാണ് റിപ്പോർട്ട്.

ആഗോളതലത്തിൽ ഐ.എസ്. ഭീകരരാണ് ഭീഷണിയെങ്കിൽ സിറിയയിൽ കൂടുതൽ ഭയക്കേണ്ടത് അൽ ഖായിദയെയാണ്. പുതിയ പേരിൽ വളരെ വേഗത്തിലാണ് അവർ വീണ്ടും വേരുറപ്പിക്കുന്നത്. 2010-നെ അപേക്ഷിച്ച് അൽഖായിദ കൂടുതൽ ശക്തിനേടിക്കഴിഞ്ഞു

സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഴ്ചയാണ് ഹയാത് താഹിർ അൽ-ഷാം മുതലെടുക്കുന്നത്. രൂപം മാറിയ അൽഖായിദയാണ് ഹയാത് താഹിർ അൽ-ഷാം. ഇദ്ലിബിന്റെ നിയന്ത്രണം പിടിച്ചെടുത്ത അവർ എതിരാളികളെ നശിപ്പിച്ചും തങ്ങളുടെ നിയന്ത്രണത്തിലാക്കിയുമാണ് മുന്നേറുന്നത്. ഐ.എസിന്റെ അതേ രീതിയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് അവരുടെയും വളർച്ച