ചെന്നൈ:മല പോൾ എഎൽ വിജയ് വിവാഹമോചന വാർത്തയിൽ സ്ഥിരീകരണവുമായി വിജയ്‌യുടെ പിതാവ് എ.എൻ അളഗപ്പൻ. അമല പോളിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായാണ നടനും നിർമ്മാതാവുമായ അളഗപ്പൻ രംഗത്തെത്തിയത്. ഒരു തമിഴ്മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നടിയും മരുമകളുമായ അമലാപോളനെതിരെ തുറന്നടിച്ചത്.

ഈ വിഷയത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണെന്നും അളഗപ്പൻ പറഞ്ഞു.അമല തമിഴ് ചിത്രങ്ങളിൽ തുടരെ അഭിനയിക്കുന്നതും കരാർ ഒപ്പിടുന്നതുമാണ് പ്രശ്‌നത്തിന് കാരണം. അത് വിജയക്ക് ഇഷ്ടമല്ലായിരുന്നു. അതിൽ ചെറിയൊരു വഴക്ക് ഉണ്ടാകുകയും ചെയ്തു. അതിന് ശേഷം ഇനി ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് അമല സമ്മതിച്ചിരുന്നതുമാണ്.
പക്ഷേ പിന്നെയും അമല തുടരെ തുടരെ ചിത്രങ്ങൾ ചെയ്തു. സൂര്യക്കൊപ്പം പസങ്ക 2, ധനുഷ് നിർമ്മിച്ച അമ്മ കണക്ക്, ഇപ്പോൾ ധനുഷിന്റെ നായികയായി വട ചൈന്നൈ ഇങ്ങനെ നിരവധി ചിത്രങ്ങൾക്കും അമല കരാർ ഒപ്പിട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ വിജയ്ക്കും തങ്ങൾക്കും എതിർപ്പുണ്ടായിരുന്നതായും അദ്ദേഹം പറയുന്നുഅമലയും വിജയ്യും ഇതേപ്പറ്റി എന്തുസംസാരിച്ചെന്ന് തനിക്ക് അറിയില്ലെന്നും അമല ഇതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ലെന്നും അളഗപ്പൻ പറയുന്നു. തങ്ങൾക്ക് ഞങ്ങളുടെ മകനാണ് മുഖ്യമെന്നും വിജയ്‌യുടെ പിതാവ് പറയുന്നു.നിയമപരമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നുംഅളഗപ്പൻ പറഞ്ഞു.

2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂൺ 12നായിരുന്നു വിവാഹം. ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.എ എൽ വിജയ്യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണെന്നതും ശ്രദ്ധേയം.