- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക സ്‌കോളർഷിപ്പ് പദ്ധതിക്ക് ജൂലായിൽ തുടക്കം.
വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ അലയുടെ (ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക)സ്‌കോളർഷിപ്പ് പദ്ധതിക്ക് ജൂലായ് പത്തിന് തുടക്കമാകും. ആദിവാസി വിഭാഗങ്ങളിൽ നിന്നും കൂടുതൽ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടാൻ പ്രചോദനമാവുമെന്ന പ്രതീക്ഷയിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.മെഡിക്കൽ, എഞ്ചിനീയറിങ്ങ് എന്നിവയടക്കമുള്ള ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിനായിപരിഗണിക്കുന്നത്.
രണ്ടായിരത്തി ഇരുപത്തിയൊന്നിൽ അല നടത്തുന്ന നാലു പ്രധാന പരിപാടികളിൽ മൂന്നാമത്തേതാണ് അല സ്‌കോളർഷിപ്പ്.ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർമാർ, ഐടിഡിപി പ്രോജക്ട് ഓഫീസർമാർ, കുടുംബശ്രീ സിഒഒ എന്നിവരുമായി മാസങ്ങളോളംനടത്തിയ ചർച്ചകൾക്ക് ശേഷം പാലക്കാട്, വയനാട് ജില്ലകളിലെ അമ്പത് വിദ്യാർത്ഥികളേയാണ് ആദ്യഘട്ട സ്‌കോളർഷിപ്പിനായിതെരഞ്ഞെടുത്തത്. ഇവരുടെ പേരുകൾ ഇതിനകം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കൽ എത്തിച്ചു കഴിഞ്ഞു. നാലു ജില്ലകളിൽനിന്നുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റാണ് സ്‌കോളർഷിപ്പിനായി പരിഗണിച്ചത്. പിവിടിജി വിഭാഗത്തിലെ കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന കൊടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിലും അമ്പത് കുട്ടികളെ അല സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കും. കോഴ്‌സ്‌കഴിയുന്നത് വരെ എല്ലാമാസവും ആയിരത്തിഅഞ്ഞുറ് രൂപ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ഡെപോസിറ്റ് ചെയ്യുംവിധമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇരുനൂറ്റിയമ്പത് ഡോളർ സംഭാവന നടത്തിയാൽ ഒരു വിദ്യാർത്ഥിയെ ഈ രീതിയിൽ ഒരുവർഷത്തേക്ക് സ്‌പോൺസർ ചെയ്യാം.
സ്‌പോൺസർഷിപ്പിനെ കൂടാതെ മെന്റർഷിപ്പ് പരിപാടിയും അല മുന്നോട്ട് വെക്കുന്നുണ്ട്. മെന്ററുടേയും വിദ്യാർത്ഥികളുടേയും താൽപര്യംകണക്കിലെടുത്താണ് ഈ പരിപാടി നടപ്പിലാക്കുക. ഇത് പൂർണമായും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും നടക്കുക. അലസ്‌കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനത്തിന് മന്ത്രിമാരും സാമൂഹ്യപ്രവർത്തകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇതോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.
സ്‌കോളർഷിപ്പിന് പുറമേയുള്ള പ്രധാന പദ്ധതികളായ അല കെയർ , അല അക്കാദമി എന്നിവയുടെ പ്രവർത്തനം ഇപ്പോൾവിജയകരമായി നടന്നുവരികയാണ്. അല സ്‌കോളർഷിപ്പിനോട് സഹകരിക്കാൻ താൽപര്യമുള്ളവർ അലയുടെ വെബ്‌സൈറ്റോ(https://artloversofamerica.org/) ഫേസ്‌ബുക്ക് പേജോ (https://www.facebook.com/ArtLoversOfAmerica) സന്ദർശിക്കുക.