- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പാരിസ്ഥിതിക സന്തുലനത്തിനുവേണ്ടി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കണമെന്ന് എം.എ ബേബി; ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക'വാർഷിക സമ്മേളനം അവിസ്മരണീയമായി
ന്യൂയോർക്ക്: പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കുവേണ്ടി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി ആവശ്യപ്പെട്ടു. 'ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക' (അല) യുടെ മൂന്നാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കുശേഷം വരുന്ന തലമുറയ്ക്കുകൂടി ഭൂമിയിൽ ജീവിക്കുവാൻ അവസരം ഉണ്ടാകണം. ഇതിനായി ജലവും ഊർജ്ജവും സൂക്ഷിച്ചു ചെലവഴിക്കുന്ന ഒരു ജീവിത സംസ്‌കാരം വളർത്തിയെടുക്കുവാൻ സാംസ്‌കാരിക സംഘടനകൾ മുന്നിട്ടിറങ്ങണം. ഇക്കാര്യത്തിൽ ചർച്ചകളും സംവാദങ്ങളും സമൂഹത്തിൽ ഉണ്ടാകണമെന്നും ബേബി അഭിപ്രായപ്പെട്ടു. 'അല'യുടെ പ്രവർത്തനങ്ങൾ അമേരിക്ക മുഴുവൻ വ്യാപിച്ച്, മറ്റൊരു 'സ്വരലയ' ആയിത്തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അന്തരിച്ച ക്യൂബൻ മുൻ പ്രസിഡന്റ് ഫിദൽ കാസ്ട്രോയെപ്പറ്റിയുള്ള ഓർമ്മകളും എം.എ ബേബി ചടങ്ങിൽ പങ്കുവെയ്ക്കുകയുണ്ടായി. 'അല'യുടെ പ്രസിഡന്റ് ഡോ. രവി പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ഡോ.
ന്യൂയോർക്ക്: പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കുവേണ്ടി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി ആവശ്യപ്പെട്ടു. 'ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക' (അല) യുടെ മൂന്നാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കുശേഷം വരുന്ന തലമുറയ്ക്കുകൂടി ഭൂമിയിൽ ജീവിക്കുവാൻ അവസരം ഉണ്ടാകണം. ഇതിനായി ജലവും ഊർജ്ജവും സൂക്ഷിച്ചു ചെലവഴിക്കുന്ന ഒരു ജീവിത സംസ്‌കാരം വളർത്തിയെടുക്കുവാൻ സാംസ്‌കാരിക സംഘടനകൾ മുന്നിട്ടിറങ്ങണം. ഇക്കാര്യത്തിൽ ചർച്ചകളും സംവാദങ്ങളും സമൂഹത്തിൽ ഉണ്ടാകണമെന്നും ബേബി അഭിപ്രായപ്പെട്ടു.
'അല'യുടെ പ്രവർത്തനങ്ങൾ അമേരിക്ക മുഴുവൻ വ്യാപിച്ച്, മറ്റൊരു 'സ്വരലയ' ആയിത്തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അന്തരിച്ച ക്യൂബൻ മുൻ പ്രസിഡന്റ് ഫിദൽ കാസ്ട്രോയെപ്പറ്റിയുള്ള ഓർമ്മകളും എം.എ ബേബി ചടങ്ങിൽ പങ്കുവെയ്ക്കുകയുണ്ടായി.
'അല'യുടെ പ്രസിഡന്റ് ഡോ. രവി പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ഡോ. ജേക്കബ് തോമസ് ആമുഖ പ്രസംഗം നടത്തി. ഫോമ ജനറൽ സെക്രട്ടറി ജിബി തോമസ്, ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, റോക്ക്ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ലീല മാരേട്ട്, ഫോമ മുൻ സെക്രട്ടറി ജോൺ സി. വർഗീസ്, ഹ്യൂമൻ റൈറ്റ് കമ്മീഷൻ അംഗം തോമസ് കോശി, സർഗ്ഗവേദി പ്രസിഡന്റ് മനോഹർ തോമസ്, ഷോളി കുമ്പിളുവേലി, റവ.ഡോ. രാജു വർഗീസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ടെറൻസൺ തോമസ് സ്വാഗതവും, 'അല'യുടെ സെക്രട്ടറി മനോജ് മഠത്തിൽ നന്ദിയും പറഞ്ഞു. കെ.കെ. ജോൺസൺ, സുജ ജോസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എ.കെ.ബി പിള്ള, പോൾ കറുകപ്പള്ളിൽ, മധു കൊട്ടാരക്കര, സുനിൽ ട്രൈസ്റ്റാർ, ജോർജ് തുമ്പയിൽ, ശ്രീകുമാർ ഉണ്ണിത്താൻ, ജോസഫ് കാഞ്ഞമല, ജോസ് കാനാട്ട്, സരോജ വർഗീസ്, ജെ. മാത്യൂസ്, രാജു പള്ളത്ത്, വർഗീസ് ഉലഹന്നാൻ, രാജേഷ് പുഷ്പരാജ്, ഐ.പി.ടി.വി ചെയർമാൻ വർക്കി ഏബ്രഹാം തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
പ്രമുഖ നർത്തകി മധുസ്മിത ബോറയും, ആനി ലില്ലി കോൾമനും ചേർന്ന് അവതരിപ്പിച്ച നൃത്തവും, തഹ്സീൻ മുഹമ്മദിന്റെ ഗാനങ്ങളും ചടങ്ങിന് മോടികൂട്ടി.