- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോപ്പിങ് മാളിൽ യുഎസ് വനിത കൊല്ലപ്പെട്ട കേസ്; പ്രതിയായ യുഎഇ വനിതയുടെ വധശിക്ഷ നടപ്പിലാക്കി; യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയമാകുന്ന ആദ്യ വനിതയായി അലാ അൽ ഹാഷിമി
അബുദാബി: ഷോപ്പിങ് മാളിൽ വച്ച് യുഎസ് സ്വദേശിനിയായ സ്‌കൂൾ അദ്ധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ 'അൽ റീം ഗോസ്റ്റ്' എന്നറിയപ്പെടുന്ന യുഎഇ വനിത അലാ ബദർ അബ്ദുല്ല അൽ ഹാഷിമി (28)യുടെ വധശിക്ഷ നടപ്പിലാക്കി. മൂന്നു കുട്ടികളുടെ അമ്മയായ അമേരിക്കൻ വംശജയായ നഴ്‌സറി അദ്ധ്യാപിക എബോളിയ റയാനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആണ് പ്രതിയായ അലാ ബാദർ അബ്ദുള്ളയെ
അബുദാബി: ഷോപ്പിങ് മാളിൽ വച്ച് യുഎസ് സ്വദേശിനിയായ സ്‌കൂൾ അദ്ധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ 'അൽ റീം ഗോസ്റ്റ്' എന്നറിയപ്പെടുന്ന യുഎഇ വനിത അലാ ബദർ അബ്ദുല്ല അൽ ഹാഷിമി (28)യുടെ വധശിക്ഷ നടപ്പിലാക്കി.
മൂന്നു കുട്ടികളുടെ അമ്മയായ അമേരിക്കൻ വംശജയായ നഴ്‌സറി അദ്ധ്യാപിക എബോളിയ റയാനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആണ് പ്രതിയായ അലാ ബാദർ അബ്ദുള്ളയെ ഇന്നലെ രാവിലെ തൂക്കിലേറ്റിയത്. സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷൻ അറ്റോർണി ജനറൽ അഹ്മദ് അൽ ധൻഹാനിയാണ് ഇക്കാര്യം അറിയിച്ചത്. ഫെഡറൽ സുപ്രീം കോടതി വിധിക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയതിനെ തുടർന്ന് പ്രതിയെ വെടിവച്ച് കൊന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. യുഎഇയിൽ ആദ്യമായാണു വനിതയ്ക്കു വധശിക്ഷ നടപ്പിലാക്കുന്നത്.
ഏഴ് മാസങ്ങൾക്കുമുമ്പാണ് ക്രൂരമായ കൊലപാതകം നടന്നത്. ജൂൺ 29ന് ഫെഡറൽ സുപ്രീം കോടതി ഇവർക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ആക്രമണം നടത്തി 48 മണിക്കൂറുക ൾക്കുള്ളിൽ തന്നെ ഇവരെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസ് ഇവരെ കുടുക്കിയത്. ഇവരുടെ വീട്ടിൽ നിന്നും പിടികൂടുന്ന ദൃശ്യങ്ങൾ സെക്യൂരിറ്റി വിബാഗം പുറത്തുവിട്ടിട്ടുണ്ട്.
2014 ഡിസംബർ ഒന്നിന് അൽ റീം ഐലൻഡ് ബൗതിഖ് മാളിലെ വനിതാ ശുചിമുറിയിലാണ് എബോൾയാ റയാൻ (37) എന്ന നഴ്‌സറി അദ്ധ്യാപിക കൊല്ലപ്പെട്ടത്. പ്രകോപനമൊന്നുമില്ലാതെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതുമാണു കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. കൊലപാതകം നടത്തിയശേഷം മുഖാവരണം മറയാക്കി പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
തലസ്ഥാന നഗരിയെ ഞെട്ടിച്ച കൊലപാതകത്തിനുശേഷം മറ്റൊരിടത്തു സ്‌ഫോടനമുണ്ടാക്കാനായി ഇവർ കയ്യിൽ ബോംബും കരുതിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഖാലിദിയ കോർണിഷിലെ അലി ആൻഡ് സൺസ് ബിൽഡിങ്ങിൽ ഈജിപ്ഷ്യൻഅമേരിക്കൻ ഡോക്ടറുടെ ഫ്‌ലാറ്റിനു മുന്നിൽ അപായമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. റിമോട്ടിന്റെ സാങ്കേതിക തകരാർ മൂലമാണ് അന്നു ദുരന്തം ഒഴിവായത്.
മറ്റ് ചില നിയമവിരുദ്ധ കുറ്റങ്ങളും ഇവരുടെ മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. യമനിൽ അൽ ഖോയ്ദയ്ക്ക് പണം നൽകിയതായും ഇവർക്കെതിരെ ആരോപണം ഉണ്ട്. കൂടാതെ സ്‌ഫോടകവസ്തുക്കൾ ശേഖരിക്കുക, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് വ്യാജ തിരിച്ചറിയൽ രേഖകൾ വഴി സോഷ്യൽ മീഡിയ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് കൊലപ്പെടുത്തിയത്.