അലബാമ: ഇരുപത് വർഷം മുമ്പ് അലബാമ പൊലീസ് ഓഫീസർ ആന്റേഴ്‌സൺ ഗോർബനെ(40) കൊലപ്പെടുത്തിയ കേസ്സിൽ പ്രതി ടോറി ട്വയ്‌നിന്റെ വധ ശിക്ഷഒക്ടോബർ 19 വ്യാഴാഴ്ച രാത്രി 9 ന് അറ്റ്‌മോർ ഹോൾമാൻ കറക്ഷണൽഫെസിലിറ്റിയിൽ നടപ്പാക്കി.

1997 സെപ്റ്റംബർ 24 നായിരുന്നു 30 വയസ്സുള്ള ഗോർഡൻ പെട്രോൾകാറിൽ ഇരിക്കുമ്പോൾ പ്രതിയുടെ വെടിയേറ്റ് മരിച്ചത്. അഞ്ച് തവണയാണ്ഓഫീസർക്ക് നേരെ ഇയാൾ വെടിയുതിർത്തത്.വധശിക്ഷ നടപ്പാക്കുന്നതിന്മുമ്പ് അവസാനമായി പറഞ്ഞത്, എന്റെ കണ്ണുകളിലേക്ക് നോക്കൂ എനിക്കൊരുഭയവുമില്ല, അലഭാമ സ്റ്റേറ്റിനെ ശപിച്ചുകൊണ്ടാണ് വധശിക്ഷ ഏറ്റുവാങ്ങിയത്.

വധശിക്ഷ സ്റ്റേ ചെയ്യുന്നതിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ്‌വധശിക്ഷ നടപ്പാക്കിയത്.മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ചുനിമിഷങ്ങൾക്കകം മരണം സ്ഥിതീകരിച്ചു. അലഭാമയിൽ ഈ വർഷം നടപ്പാക്കുന്നരണ്ടാമത്തെ വധശിക്ഷയാണിത്. വിഷം കുത്തിവെച്ച് വധശിക്ഷനടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയിൽവധശിക്ഷ നിർബാധം തുടരുകയാണ്.