- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അലബാമയിൽ ഗർഭസ്ഥശിശുവിന് ജീവിക്കുവാനുള്ള അവകാശം; ബിൽ പാസ്സാക്കി
അലബാമ : ജനിക്കാതെ ഗർഭപാത്രത്തിൽ വച്ചു മരിക്കാൻ വിധിക്കപ്പെടുന്ന കുട്ടികൾക്ക് ജീവിക്കുവാനുള്ള അവകാശം നൽകുന്ന നിയമം അലബാമ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതിന് സെനറ്റ് അനുമതി നൽകി. സ്റ്റേറ്റ് ഹൗസ് മാർച്ചിൽ അംഗീകരിച്ച ഈ ബിൽ ഏഴിനെതിരെ 25 വോട്ടുകൾ ക്കാണ് അലബാമ സ്റ്റേറ്റ് അംഗീകരിച്ചത്. നിയമ ഭേദഗതി ജനിക്കാത്ത കുട്ടികളുടെ ജീവൻ സംരക്ഷി ക്കുന്നതിനു വേണ്ടിയാണെന്ന് ബില്ല് അവതരിപ്പിച്ച സ്റ്റേറ്റ് പ്രതിനിധി മാറ്റ് പറഞ്ഞു. ഗർഭചിദ്ര പ്രവണത നിയന്ത്രിക്കുന്നതിനു കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരന്റ് ഹുഡ് നേതാക്കൾ ഈ നിയമം പൂർണ്ണമായും ഗർഭചിദ്രം ഒഴിവാക്കുന്ന തിനുദ്ദേശിച്ചാണെന്നു കുറ്റപ്പെടുത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രൊലൈഫ് ജസ്റ്റിസിനെ സുപ്രീം കോടതിയിൽ നിയമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ട്രംപിന്റെ നിലപാടിനോടു യോജി ക്കുന്ന നീൽ ഗോർഷിനെയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. പതിമൂന്ന് സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഗർഭചിദ്രം നിയമ വിരുദ്ധമാക്കുന്ന നിയമ നിർമ്മാണം നടത്തി കഴിഞ്ഞു. അലബാമ, അര
അലബാമ : ജനിക്കാതെ ഗർഭപാത്രത്തിൽ വച്ചു മരിക്കാൻ വിധിക്കപ്പെടുന്ന കുട്ടികൾക്ക് ജീവിക്കുവാനുള്ള അവകാശം നൽകുന്ന നിയമം അലബാമ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതിന് സെനറ്റ് അനുമതി നൽകി. സ്റ്റേറ്റ് ഹൗസ് മാർച്ചിൽ അംഗീകരിച്ച ഈ ബിൽ ഏഴിനെതിരെ 25 വോട്ടുകൾ ക്കാണ് അലബാമ സ്റ്റേറ്റ് അംഗീകരിച്ചത്.
നിയമ ഭേദഗതി ജനിക്കാത്ത കുട്ടികളുടെ ജീവൻ സംരക്ഷി ക്കുന്നതിനു വേണ്ടിയാണെന്ന് ബില്ല് അവതരിപ്പിച്ച സ്റ്റേറ്റ് പ്രതിനിധി മാറ്റ് പറഞ്ഞു. ഗർഭചിദ്ര പ്രവണത നിയന്ത്രിക്കുന്നതിനു കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരന്റ് ഹുഡ് നേതാക്കൾ ഈ നിയമം പൂർണ്ണമായും ഗർഭചിദ്രം ഒഴിവാക്കുന്ന തിനുദ്ദേശിച്ചാണെന്നു കുറ്റപ്പെടുത്തി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രൊലൈഫ് ജസ്റ്റിസിനെ സുപ്രീം കോടതിയിൽ നിയമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ട്രംപിന്റെ നിലപാടിനോടു യോജി ക്കുന്ന നീൽ ഗോർഷിനെയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. പതിമൂന്ന് സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഗർഭചിദ്രം നിയമ വിരുദ്ധമാക്കുന്ന നിയമ നിർമ്മാണം നടത്തി കഴിഞ്ഞു. അലബാമ, അരിസോണ, അർക്കൻസാസ്, ഡെലവെയർ, ലൂസിയാന, മാസാച്ചുസെറ്റ്സ്, മിഷിഗൺ, മിസ്സിസിപ്പി, ന്യുമെക്സിക്കൊ, നോർത്ത് ഡക്കോട്ട, ഒക്കലഹോമ, സൗത്ത് ഡക്കോട്ട, വെസ്റ്റ് വെർജീനിയ സംസ്ഥാനങ്ങളാണിത്.