കളുടെ ജിവിത്തിലെ ഓരോ വഴിത്തിരിവുകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ പൃഥ്യ്വിരാജും സുപ്രിയയും മറക്കാറില്ല. അലംകൃത ആദ്യമായി സ്‌ക്കൂളിൽ പോയ ദിവസവും ആദ്യ പിറന്നാൾ ദിനത്തിലും ഒക്കെ മകളുടെ ചിത്രങ്ങൾ പങ്ക് വയക്കും ഏറെ ഇഷ്ടത്തോടെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇത്തവണയും ഒരു സ്‌പെഷ്യൽ ചിത്രം സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കു കയാണ്. ദാദായും അല്ലിയുംഎന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. പൃഥ്വിയുടെ ചുമലിൽ അനുസരണയോടെയിരിക്കുന്ന അല്ലിയാണ് ചിത്രത്തിൽ.

അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വർഷം മുമ്പ് മാത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അല്ലിയുടെ നാലാം പിറന്നാൾ അടുത്തിടെയായിരുന്നു. അന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രമാണ് ഇരുവരും ആശംസകൾക്കൊപ്പം പോസ്റ്റ് ചെയ്തത്. ഇത്തവണയും അല്ലിയുടെ മുഖം കാണിക്കാതെയുള്ള ചിത്രമാണ് എത്തിയെതെങ്കിലും ആരാധകർ ഈ ചിത്രത്തിനും വമ്പൻ സ്വീകരണമാണ് നല്കിയത്.

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് അല്ലിയുടെ കഴിഞ്ഞ പിറന്നാൾ ദിവസമായിരുന്നു. നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ പ്രകാശപൂരിതമാക്കാൻ നിനക്ക് സാധിക്കട്ടെ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.