- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലന്റേയും താഹയുടേയും ജാമ്യഹർജി റദ്ദാക്കണമെന്ന ഹർജിയിൽ നിന്ന് ജഡ്ജി പിന്മാറി; പിന്മാറിയത് ജസ്റ്റിസ് എം.എആർ അനിത
കൊച്ചി:പന്തീരാങ്കാവ് കേസിലെ പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി. ജസ്റ്റീസ് എം.ആർ. അനിതയാണ് പിന്മാറിയത്.ഒരിക്കൽ കേസ് പരിഗണിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. പുതിയ ജഡ്ജ് ഉൾപ്പെടുന്ന ബെഞ്ച് ഹർജി ബുധനാഴ്ച പരിഗണിക്കും. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതകൾക്ക് വഴിയൊരുക്കുമെന്നാണ് എൻഐഎയുടെ വാദം.
കഴിഞ്ഞ ദിവസം കൊച്ചി എൻഐഎ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ 2019 നവംബറിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story