കൊ​ച്ചി: കൊ​ച്ചി പു​തു​വൈ​പ്പി​ലെ നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണകേ​ന്ദ്രം ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടിപ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ മ​ർ​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെഅ​ടി​ച്ച​മ​ർ​ത്തു​ന്ന ശൈ​ലി സ​ർ​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ലെ​ന്നു സീ​റോമ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്ആ​ല​ഞ്ചേ​രി. തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾതി​ങ്ങി​പ്പാ​ർ​ക്കു​ന്ന പു​തു​വൈ​പ്പ് മേ​ഖ​ല​യി​ൽ പാ​ച​ക വാ​ത​കസം​ഭ​ര​ണ കേ​ന്ദ്രം നി​ർ​മ്മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചുജ​ന​ങ്ങ​ളി​ലു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ ശാ​ശ്വ​ത​മാ​യിപ​രി​ഹ​രി​ക്ക​പ്പെ​ട​ണം.

ഈ ​പ​ദ്ധ​തി ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്എ​ന്ന നി​ല​യി​ലാ​ണു ജ​ന​ങ്ങ​ൾ സം​ഘ​ടി​ത​രാ​യിസ​മ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യി​ട്ടു​ള്ള​ത്. 120 ദി​വ​സം പി​ന്നി​ട്ടസ​മ​ര​ത്തി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ ന്യാ​യ​മാ​ണ്.ക​ട​ൽ​ത്തീ​ര​ത്തു ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വ​ലി​യ അ​ള​വി​ൽ പാ​ച​ക​വാ​ത​കംസം​ഭ​രി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പ​ക​ർ​ത്തു​ന്ന​തുംനി​ർ​ദി​ഷ്ട പ്ലാ​ൻറിന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണുമ​ന​സി​ലാ​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും ഇ​തു​യ​ർ​ത്തു​ന്നഅ​പ​ക​ട​സാ​ധ്യ​ത​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി​യു​ണ​ർ​ത്തും.ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​തെ​യാ​ണു പ്ലാ​ൻറി​ന്റെനി​ർ​മാ​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്നഒ​രു സ​മ​ര​ത്തെ നി​ർ​ദ​യ​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ന്ന​തു
ജ​നാ​ധി​പ​ത്യ​ത്തി​നു പോ​ലും വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്നു.ജ​ന​കീ​യ​മാ​യ ഒ​രു സ​മ​ര​ത്തി​നു നേ​രെ പോ​ലീ​സ് ന​ട​ത്തു​ന്നമ​ർ​ദ​ന​ത്തി​ൽ വീ​ണു​പോ​കു​ന്ന​വ​രു​ടെ​യും ചോ​ര​ചി​ന്തു​ന്ന​വ​രു​ടെ​യുംകാ​ഴ്ച​ക​ൾ ആ​രെ​യും നൊ​മ്പ​ര​പ്പെ​ടു​ത്തു ന്ന​താ​ണ്.

പു​തു​വൈ​പ്പി​ലെ മാ​ത്ര​മ​ല്ല, ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഏ​തുജ​ന​കീ​യ സ​മ​ര​ങ്ങ​ളെ​യും മ​ർ​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെഅ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ളി​ൽഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യു​ള്ള വി​കാ​രം ആ​ളി​ക്ക​ത്തി​ക്കാ​നാ​കും
ഇ​ട​യാ​ക്കു​ക. നീ​തി ന​ട​പ്പാ​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെഉ​ദ്യ​മ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രെ​ങ്കി​ലും അ​നീ​തി​യും അ​ക്ര​മ​വും
അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നാ​ൽ അ​തു ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്റെഅ​പ​ര്യാ​പ്ത​ത​യാ​ണ്.

പു​തു​വൈ​പ്പി​ൽ സ​മാ​ധാ​ന​മു​ണ്ടാ​ക​ണം. ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നആ​ശ​ങ്ക​ക​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​യുംല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്റെഭാ​ഗ​ത്തു​നി​ന്നു കൂ​ടു​ത​ൽ വി​വേ​ക​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ്ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർജോ​ർ​ജ് ആ​ല​ഞ്ചേ​രി വ്യ​ക്ത​മാ​ക്കി