- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് രാഷ്ട്രീയ കൊലപാതകമല്ല, വർഗീയ വിഷം ചീറ്റുന്ന രണ്ട് ശക്തികൾ നടത്തുന്ന കൊലപാതകങ്ങളെന്ന് വി ഡി സതീശൻ; ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ച്ചയെന്ന് രമേശ് ചെന്നിത്തലയും; ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം
തിരുവനന്തപുരം: ആലപ്പുഴയെ നടുക്കിയ ഇരട്ടകൊലപാതകത്തിൽ ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കൾ. പൊലീസ് നിഷ്ക്രിയമായതു കൊണ്ടാണ് രണ്ട് കൊലപാതകങ്ങൾ ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്റലിജിന്റ്സ് വീഴ്ച്ചയും പ്രതിപക്ഷം ആരോപിക്കുന്നു. വർഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്ട്രീയ ശക്തികളാണ് കൊലപാതം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ പ്രീണനം നടത്താൻ സഹായിക്കുന്ന സിപിഎം ഇത് അവസാനിപ്പിക്കണമെന്നും സതീശൻ പറഞ്ഞു.
ആലപ്പുഴ ഇരട്ട കൊലപാതകം ആഭ്യന്തരവകുപ്പിന്റെ ഗുരുതര വീഴ്ച്ചയെന്ന് രമേശ് ചെന്നിത്തല കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തലയും കുറ്റപ്പെടുത്തി. ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ച്ചയെന്ന് രമേശ് ചെന്നിത്തല. എസ്.ഡി.പി.ഐയും ബിജെപിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണം. രാഷ്ട്രീയ കൊലപാതകം തടയാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ജില്ലയിൽ ഇന്നും നാളെയുമാണ് കലക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ് ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികൾ ശേഷം വെടട കൊലപ്പെടുത്തുകയായിരുന്നു. പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾപ്രകാരം അഞ്ചംഗ സംഘമാണ് കെ.എസ് ഷാനെ വെട്ടികൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കെ.എസ് ഷാൻ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സംഭവം നടന്നതിന് പിന്നാലെ എസ്.ഡി.പി.ഐ പ്രതികരിച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരന്നു സംഭവം. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടംഗ സംഘമാണ് രഞ്ജിത്തിന്റെ കൊലപാതത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരങ്ങൾ. ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നുമാണ് സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ