- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലത്തൂരിൽ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാനില്ലെന്നു പരാതി; പെൺകുട്ടികൾ പാലക്കാട് ബസ് സ്റ്റാൻഡിലും പാർക്കിലും നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു; തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ടാകാമെന്ന് വിലയിരുത്തൽ
പാലക്കാട്: ആലത്തൂരിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് വിദാർഥികളെയു കാണാതായി. ഇതത് സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇവരെ കാണാതായിരിക്കുന്നത്. സഹോദരിമാർ സഹപാഠികൾക്കൊപ്പം വൈകുന്നേരം പാലക്കാട് ബസ് സ്റ്റാൻഡിലും പാർക്കിലും നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഇവർ തമിഴ്നാട്ടിലേയ്ക്കു പോയിട്ടുണ്ടാകാം എന്നാണു വിലയിരുത്തൽ.
ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽ ഒരാളുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും പാലക്കാടുവച്ച് ഓഫായിരിക്കുകയാണ്. അതുകൊണ്ടു തന്നെ എവിടേക്കു പോയി എന്നതിൽ വ്യക്തതയില്ല.
ആലത്തൂരിൽ നിന്നു തന്നെ കഴിഞ്ഞ ഓഗസ്റ്റ് 30നു പെൺകുട്ടിയെ കാണാതായ സംഭവം വാർത്തയായിരുന്നു. പുതിയങ്കം തെലുങ്കത്തറയിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയെ കാണാതായി ഒരു മാസത്തിലേറെയായിട്ടും ഒരു വിവരവുമില്ല. പാലക്കാട് മേഴ്സി കോളജ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ബുക്ക് വാങ്ങാൻ എന്ന പേരിൽ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നെ മടങ്ങിവന്നില്ല.
മറുനാടന് മലയാളി ബ്യൂറോ