- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ബൈപ്പാസ്: നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ഒറ്റ ദിവസം മാത്രം നടപടി 16 വാഹനങ്ങൾക്കെതിരെ; ലംഘനം ആവർത്തിച്ചാൽ ലൈസൻസ് പിടിച്ചെടുക്കൽ
ആലപ്പുഴ: ബൈപ്പാസിലെ എലിവേറ്റഡ് ഹൈവേയിൽ വാഹനങ്ങൾ നിർത്തിയിടുന്നവരുടെ ലൈസൻസ് പിടിച്ചെടുക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക് മോട്ടർ വാഹന വകുപ്പ് നീങ്ങുന്നു. പിഴ ഈടാക്കിത്തുടങ്ങിയിട്ടും അനധികൃതമായി വാഹനം നിർത്തുന്നത് തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. പിഴ ഈടാക്കുന്നത് ഒന്നുരണ്ടു ദിവസംകൂടി തുടർന്ന ശേഷമേ ലൈസൻസ് പിടിച്ചെടുക്കുന്ന നടപടി തുടങ്ങൂ. 16 വാഹനങ്ങൾക്ക് ഇന്നലെ പിഴ ചുമത്തി.
വാഹനത്തിന് തകരാർ സംഭവിച്ചാൽ മാത്രം ലൈറ്റുകൾ തെളിച്ച് തകരാർ പരിഹരിക്കും വരെ ഇടാൻ അനുവാദമുണ്ട്. ബീച്ച് ഭാഗത്ത് വാഹനം നിർത്തി സംഘം ചേർന്നു ഫോട്ടോ എടുക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണു നടപടിയെന്ന് ആർടിഒ പി.ആർ.സുമേഷ് പറഞ്ഞു. ബൈപാസിലെ പരമാവധി വേഗം 40 കിലോമീറ്ററാണെന്നും വാഹനങ്ങൾ നിർത്തരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാതിരുന്നതിന് ഞായറാഴ്ച മാത്രം 38 പേരിൽ നിന്ന് പിഴ ഈടാക്കിയതായി ട്രാഫിക് എസ്‌ഐ ആർ.മോഹൻദാസ് പറഞ്ഞു.