- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ആൽബർട്ടയിലെ മലനിരകളിൽ ക്യാമ്പിങിന് പോകുന്നവർക്ക് ഇനി പോക്കറ്റ് കാലിയാകും; ജൂൺ 1 മുതൽ പൊതുസ്ഥലങ്ങളിലെ വിനോദസഞ്ചാരത്തിന് 30 ഡോളർ ഫീസ് ഈടാക്കാൻ തീരുമാനം
ആൽബർട്ടയിലെ മലനിരകളിൽ ക്യാമ്പിങിന് പോകുന്നവർക്ക് ഇനി പോക്കറ്റ് കാലിയാകും. ജൂൺ 1 മുതൽ ആൽബർട്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ മലനിരകളിൽ ക്യാമ്പിങിനും സർഫിങിനും ഒക്കെയായി എത്തുന്നവരിൽ നിന്നും 30 ഡോളർ ഫീസ് ഈടാക്കാൻ തീരുമാനം. പുതിയ ക്യാമ്പിങ് ഫീസ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചു,
മൂന്ന് ദിവസത്തെ പാസ് ഉൾപ്പെടെ മുതിർന്നവർക്ക് മൂന്ന് ദിവസത്തെ പാസിന് 20 ഡോളർ അല്ലെങ്കിൽ പ്രതിവർഷം ഒരാൾക്ക് 30 ഡോളർ വില ഈടാക്കും. ഇത് സംബന്ധിച്ച ബിൽ സർ്ക്കാർ പാസാക്കി.പബ്ലിക് ലാന്റ് അമെന്റ്‌മെന്റ് ആക്ട് അനുസരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുക. ഈ നിയമം അനുസരിച്ച് പൊതുസ്ഥലങ്ങളിൽ വിനോദത്തിനായി ഫീസ് ശേഖരിക്കാൻ സർക്കാരിനെ പ്രാപ്തമാക്കുമെന്ന് സർക്കാർ അറിയിച്ചു.
ഈ തുക അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും,സംരക്ഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട പാരിസ്ഥിതിക, മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനും ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.