ആൽബർട്ടാ ഗവൺമെന്റ് ചെറിയ കുറ്റകൃത്യങ്ങൾ അറസ്റ്റ് വാറന്റ് ചെയ്യുന്നത് നിർത്തലാക്കുന്നു. മെയ് ഒന്നു മുതൽ നടപ്പിലാക്കുന്ന പുതിയ നിയമമനുസരിച്ചാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതടക്കമുള്ള ചെറിയ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് വാറന്റ് നല്കുന്ന രീതിക്ക് ശമനമാകുന്നത്.

മുമ്പ് ചെറിയ കുറ്റങ്ങൾക്ക് പോലും പിഴ അടക്കുകയോ അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ലെങ്കിൽ പോലും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മെയ് ഒന്നു മുതൽ നടപ്പിലാക്കുന്ന പുതിയ നിയമമനുസരിച്ച് അറസ്റ്റ് വാറന്റ് രീതിക്ക് ശമനാമാകും. എന്നാൽ പിഴ അടക്കുന്നതിന് മാറ്റമുണ്ടാകില്ല.

ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ ആൽബർട്ടയിലെ 2,00, 000 ത്തോളം മുൻകൂർ വാറന്റുകളിൽ പകുതിയും ചെറിയ കുറ്റങ്ങൾക്കാണ്. പുതിയ നിയമം പൊലീസ് കോടതി ജീവനക്കാർക്ക് സഹായകമാകും.