തൊഴിലാളികൾക്ക് COVID-19 വാക്‌സിൻ ലഭിക്കുന്നതിന് 3 മണിക്കൂർ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്ന നിയമനിർമ്മാണം ആൽബർട്ട പാസാക്കി. ബുധനാഴ്ച രാത്രി പാസാക്കിയ ബില്ലിനുസരിച്ച് ആൽബർട്ടയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേതനം നഷ്ടപ്പെടാതെ COVID-19 വാക്‌സിൻ എടുക്കാൻ സാധിക്കും.

COVID-19 ന്റെ പുതിയ കേസുകൾ ഏറ്റവും ഉയർന്ന നിലയിലെത്തിയതിനാൽ വാക്‌സിനേഷൻ ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് നിയമനിർമ്മാണം.ശമ്പളത്തോടുകൂടിയ അവധി ഉപയോഗിച്ചതിന് ആൽബർട്ട തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനോ അച്ചടക്ക നടപടിയെടുക്കാനൊ കഴിയില്ലയെന്നും അധികൃതർ അറിയിച്ചു.രണ്ട് ഡോസ് വാക്‌സിനുകൾ എടുക്കാനും ഇത് ഉപയോഗിക്കാം.മുഴുവൻ സമയ, പാർട്ട് ടൈം തൊഴിലാളികൾക്കും ആനുകൂല്യം ലഭ്യമാകും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,699 പുതിയ കോവിഡ് -19 കേസുകൾ ആണ് ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏകദേശം 18,412 ടെസ്റ്റുകൾ പൂർത്തിയായി, ആൽബർട്ടയുടെ പോസിറ്റിവിറ്റി നിരക്ക് ഏകദേശം 9.5 ശതമാനമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.