- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുകയും മോഷണമൊക്കെ നടത്തുകയും ചെയ്ത യുവാവ് തമിഴ്നാട്ടിൽ പഠിക്കാൻ പോയ ശേഷം കൊടുംക്രൂരനായി; അധിക സമയവും മൊബൈൽ ഫോണിലാണിയാളെന്ന് അയൽവാസികളും; ജിംനേഷ്യത്തിൽ ചേർന്ന് ആരോഗ്യം മെച്ചപ്പെടുത്തിയതും കുംടുബത്തെ വകവരുത്താൻ; ക്രൂരതയെ കുറിച്ച് സോഷ്യൽ മീഡിയയിലെ കാമുകിക്ക് അറിയില്ലെന്ന് പൊലീസ്; സെമിനാരിയിൽ പഠിക്കാൻ പോയതിനാൽ ബിബിൻ ശത്രുവുമായില്ല; ആൽബിനെ കുടുക്കാൻ ശാസ്ത്രീയ തെളിവും കണ്ടെത്താൻ പൊലീസ്
കാസർകോട്: സഹോദരിയെ ഐസ്ക്രീമിൽ എലിവിഷം കലർത്തി കൊന്ന ആൽബിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന സൂചനകൾ. വീട്ടിൽ അടങ്ങി ഇരിക്കുമ്പോഴും കൊടും ക്രിമിനലിനെ നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഈമാസം അഞ്ചിനാണ് ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആന്മേരി മരിയ മരിച്ചത്. ഐസ്ക്രീമിൽ എലിവിഷം ചേർത്തുനൽകി സഹോദരൻ ആൽബിൻ കൊലപ്പെടുത്തുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷം കഴിച്ചു. ഇതിൽ അച്ഛൻ ഗുരുതരാവസ്ഥയിലുമായി. ബെന്നി അപകട നില തരണം ചെയ്തിട്ടുണ്ട്.
നേരത്തെ തന്നെ ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുകയും മോഷണമൊക്കെ നടത്തുകയും ചെയ്ത യുവാവ് തമിഴ്നാട്ടിൽ പഠിക്കാൻ പോയ ശേഷം കൊടുംക്രൂരനായെന്ന് നാട്ടുകാർ പറയുന്നു. ജിംനേഷ്യത്തിൽ ചേർന്ന് ആരോഗ്യം മെച്ചപ്പെടുത്തിയ ആൽബിൻ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്താൻ പദ്ധയിയിട്ടു. സെമിനാരിയിൽ പഠിക്കാൻ പോയതിനാൽ ബിബിൻ ആൽബിന് ഒരു തടസം അല്ലായിരുന്നു. ആൽബിനേയും അച്ചനാക്കാനായിരുന്നു വീ്ട്ടുകാരുടെ ശ്രമം. എന്നാൽ അൽബിൻ അതിന് സമ്മതിച്ചില്ല.
താൻ എലിവിഷം കലർത്തി കൊന്ന അനുജത്തി ആന്മേരിയുടെ മൃതദേഹം ബളാൽ സെന്റ് ആന്റണീസ് ചർച്ചിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ ദുഃഖം അഭിനയിച്ചു കൊണ്ട് ആൽബിൻ തലയ്ക്കൽ തന്നെ നില്പുണ്ടായിരുന്നു. അമ്മ ബെസിയും സെമിനാരിയിൽ പഠിക്കുന്ന അനുജൻ ബിബിൻ ബെന്നിയും കണ്ണീരുമായി ആന്മേരിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയപ്പോൾ കള്ളക്കണ്ണീരുമായി ആൽബിനും നിലയുറപ്പിച്ചു.
സ്വത്തു കൈക്കലാക്കി കാമുകിയോടൊപ്പം സ്വൈര്യജീവിതത്തിനാണ് അനുജത്തിയെ അരുംകൊല ചെയ്ത ക്രൂരകൃത്യത്തിന് ആൽബിൻ മുതിർന്നതെന്നു പൊലീസ് പറയുന്നു. കാസർഗോഡ് ബളാൽ അരിങ്കല്ലിൽ ഐസ്ക്രീമിൽ വിഷം ചേർത്ത് കുടുംബത്തെ അപ്പാടെ ഇല്ലാതാക്കാനുള്ള മുഴുവൻ ആസൂത്രണവും ചെയ്തതെന്നും കാമുകിക്ക് പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ അടുത്ത സുഹൃത്തുക്കളാരോടെങ്കിലും ആൽബിൻ കൊലപാതകത്തിനുള്ള പദ്ധതി ചർച്ച ചെയ്തിരുന്നോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഈ സാധ്യത ഇപ്പോൾ തള്ളിക്കളയാനാവില്ലെന്നും പൊലീസ് പറയുന്നു.
പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇന്നലെ കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആൽബിനെ ഇന്നലെ പുലർച്ചെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ആൾക്കൂട്ടം അക്രമാസക്തമാകുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ഈ നീക്കം. ഐസ്ക്രീമിൽ വിഷം കലർത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി തെളിവെടുപ്പിനിടെ വിവരിച്ചു. വിഷം കലർത്തിയ പാത്രങ്ങൾ കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കൾ ഉൾപ്പെടെ മൂന്നുപേർക്കാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്തു നൽകിയത്. കഴിഞ്ഞ 31ന് വീട്ടിലുണ്ടാക്കിയ ഐസ്ക്രീം ആൽബിൻ ഒഴികെ മറ്റെല്ലാവരും കഴിച്ചു. ബെന്നിയെയും മാതാവ് ബെസിയെയും ഛർദിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി. വൈദികവിദ്യാർത്ഥിയായ സഹോദരൻ വിപിൻ സെമിനാരിയിൽ പഠിക്കുന്നതിനാൽ വീട്ടിലുണ്ടായിരുന്നില്ല.
നാട്ടിൽ അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ആൽബിന്റേത്. പ്ലസ്ടു കഴിഞ്ഞയുടൻ വെള്ളരിക്കുണ്ടിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിൽ നിന്നു പോയി. ഇതിനിടയിൽ ഐ.ടി.കോഴ്സും ഇയാൾ പൂർത്തിയാക്കിയിരുന്നു. പിന്നീടു കോട്ടയം ജില്ലയിലെ ഹോട്ടലിൽ ജോലിക്കു കയറി. ഈ ലോക്ക്ഡൗൺ കാലത്താണ് നാട്ടിലേക്ക് വരുന്നത്. അധിക സമയവും മൊബൈൽ ഫോണിലാണിയാളെന്ന് അയൽവാസികൾ പറയുന്നു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയാണ് ആൽബിന്റെ കാമുകി എന്നാണു സൂചന.
സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ആൽബിൻ അവസാനംവരെ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബസ്വത്ത് തട്ടിയെടുക്കാൻ താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് പ്രതി ആൽബിൻ സമ്മതിച്ചത്. മാസങ്ങളുടെ തയ്ാറെടുപ്പിനൊടുയവിലാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്തുകൊല ചെയ്യാമെന്ന് തീരുമാനിച്ച് ആൽബിൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
വീട്ടിൽ വഴക്ക് പതിവായതിനാൽ കുടുംബപ്രശ്നങ്ങൾ കാരണമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കഴിയുമെന്നും ഇയാൾ വിശ്വസിച്ചു. സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും മാതാപിതാക്കളെ സമാധാനിപ്പിക്കാൻ ആശുപത്രിയിൽ ഓടി നടന്നതും ആൽബിനാണ്.
മറുനാടന് മലയാളി ബ്യൂറോ