- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാത്തിനും കാരണം അച്ഛൻ വാങ്ങി കൊടുത്ത 16,000 രൂപയുടെ സ്മാർട്ട് ഫോൺ; മൊബൈൽ കിട്ടിയതോടെ സോഷ്യൽ മീഡിയയിൽ വ്യക്തി വൈകല്യങ്ങളുടെ പ്രതിഫലനമെന്നോണം നടത്തിയത് അശ്ലീല ഇടപെടലുകൾ; ചാറ്റും വിശദാംശങ്ങളും അനുജത്തി കണ്ടെന്ന് അറിഞ്ഞതോടെ പക തുടങ്ങി; ഐസ്ക്രീം വളർത്തു നായയ്ക്ക് നൽകാത്തതും എലി വിഷത്തിന്റെ സാന്നിധ്യം പുറത്തു വരാതിരിക്കാൻ; ബളാലിൽ ആരും അറിയാതെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി നാട്ടുകാരുടെ രോഷപ്രകടനം ഒഴിവാക്കൽ; ആൽബിൻ ക്രൂരതയുടെ മുഖം
കാസർകോട്: വളർത്തു നായയ്ക്ക് എലിവിഷം കലർത്തിയ ഐസ്ക്രീം കൊടുക്കാത്ത മനസ്സ്. വീട്ടുകാരെ കൂട്ടത്തോടെ കൊല്ലുകമാത്രമായിരുന്നു ആൽബിന്റെ ലക്ഷ്യം. എല്ലാത്തിനും കാരണം അച്ഛൻ ഈയിടെ വാങ്ങി നൽകിയ മൊബൈലും. 16,000 രൂപയുടെ സ്മാർട്ട് ഫോണാണ് ആൽബിന് അച്ഛൻ വാങ്ങി കൊടുത്തത്. ഫോൺ കിട്ടിയതോടെ അശ്ലീല വീഡിയോ കാണൽ സ്ഥിരമായി. നിരവധി സ്ത്രീകളുമായും സോഷ്യൽ മീഡിയയിൽ ബന്ധം സ്ഥാപിച്ചു. ഇത് സഹോദരി കണ്ടു. വാട്സാപ്പ് ചാറ്റുകളുടെ ഉള്ളടക്കം മനസ്സിലാക്കിയതു മുതൽ അനുജത്തിയോട് ആൽബിന് പക മൂത്തു. ഈ പകയായിരുന്നു ആൻ മരിയയെ കൊല്ലാൻ കാരണം.
ബളാൽ അരീങ്കല്ലിൽ ഓലിക്കൽ ബെന്നിയുടെയും ബെസിയുടെയും മകൾ ആന്മേരി(16)യുടെ മരണത്തിൽ സഹോദരൻ ആൽബി(22)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റുചെയ്തത്. അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി എവിടെയെങ്കിലും പോയി സ്വൈര്യജീവിതം നയിക്കാനായിരുന്നു ആൽബിൻ ബെന്നിയുടെ ലക്ഷ്യം. കൃത്യമായി ആസൂത്രണം ചെയ്താണ് ആൽബിൻ കുടുംബത്തിനു വിഷം നൽകിയത്. ഐസ്ക്രീമിൽ വിഷം കലർത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയിൽ എലി വിഷം കലർത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ ഇയാൾ ശ്രമിച്ചു. ഇതിൽ നിന്ന് ചില പാഠങ്ങൾ പഠിച്ചു. തുടർന്ന് മതിയായ കരുതലുകളോടെ രണ്ടാം ശ്രമം. ഇതാണ് സഹോദരിയുടെ ജീവനെടുത്തത്.
അതിനിടെ ആൽബിൻ ബെന്നിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനക്കും, കോവിഡ് പരിശോധനക്കും ശേഷം ആൽബിനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആൽബിനെ മെഡിക്കൽ ടെസ്റ്റ് നടത്തിയ ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷം കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകും. അന്വേഷണം പൂർത്തിയായിട്ടില്ല, നടപടി ക്രമങ്ങൾ തുടരുകയാണ്. പ്രതി കുറ്റം സമ്മതിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബളാൽ എന്ന കൊച്ചു ഗ്രാമത്തെ നടുക്കുകയാണ് ആൽബിന്റെ ക്രൂരത. ഫെയ്സ് ബുക്കും വാട്സാപ്പും ഉപയോഗിച്ച് പല സ്ത്രീകളുമായും ആൽബിൻ അടുപ്പമുണ്ടാക്കി. കുടുംബത്തെ കൊന്ന് പണം തട്ടി സുഖജീവിതമാണ് ആൽബിൻ ലക്ഷ്യമിട്ടത്. വ്യക്തിവൈകല്യങ്ങളുടെ തെളിവായിരുന്നു ആൽബിന്റെ സോഷ്യൽ മീഡിയ ഇടപെടലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിനിടെ എസ്ക്രീമിൽ വിഷം കലർത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു. ആൾക്കൂട്ടം ഒഴിവാക്കുന്നതിനു വേണ്ടി പുലർച്ചെ അതീവ രഹസ്യമായാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. മരിച്ച ആന്മരിയ ബെന്നിക്ക് ചികിത്സയും വൈകിയിരുന്നു. ജൂലൈ 30നാണ് വിഷം കലർന്ന ഐസ്ക്രീം കഴിച്ചത്. തുടർന്ന് അവശനിലയിലായ ആന്മരിയയ്ക്ക് മഞ്ഞപ്പിത്തമെന്ന് കരുതി ആയുർവേദ ചികിത്സ നൽകി. സ്ഥിതി ഗുരുതരമായപ്പോൾ ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയിലെത്തിച്ചത്. അന്നു തന്നെ മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതാണ് ആനി ബെന്നിയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മഞ്ഞപ്പിത്തമെന്ന് കരുതി നാടൻ വൈദ്യന്റെ അടുക്കലാണ് കുട്ടിയെ ആദ്യം കൊണ്ടുപോയത്. തുടക്കത്തിലെ വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
ഐസ്ക്രീമിൽ വിഷം ചേർത്താണ് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ആൽബിൻ പദ്ധതിയിട്ടത്. ഐസ്ക്രീം കൂടുതലായി കഴിച്ചത് ആനിയും പിതാവ് ബെന്നിയുമാണ്. എല്ലാവരെയും കൊലപ്പെടുത്താനായി പ്രതി നടത്തിയത് മാസങ്ങളുടെ ആസൂത്രണമായിരുന്നു. കുടുംബം കൂട്ട ആത്മഹത്യ ചെയ്തുവെന്ന് വരുത്താനായിരുന്നു ആൽബിന്റെ ശ്രമം. കുടുംബത്തിലുള്ളവർ മരിച്ചുകഴിഞ്ഞാൽ നാലര ഏക്കർ സ്ഥലം വിറ്റ് കാശ് കൈക്കലാക്കി രക്ഷപ്പെടാനായിരുന്നു ആൽബിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. പ്രണയ വിവാഹം നടത്താനും സ്വന്തം സ്വഭാവത്തോട് വീട്ടുകാർ പുലർത്തുന്ന അനിഷ്ടവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സഹോദരിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നത് സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ബെന്നി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സഹോദരിക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമായത്. ഐസ്ക്രീം കഴിച്ച ശേഷമുണ്ടായ അസ്വസ്ഥതകളിൽ തുടക്കത്തിൽ ചികിത്സ നൽകിയിരുന്നില്ല. മഞ്ഞപ്പിത്തമാണെന്ന് കരുതി നാട്ടുവൈദ്യന്റെ അടുത്തുകൊണ്ടുപോകുകയായിരുന്നു.
ഐസ്ക്രീമിൽ വിഷം കലർത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയിൽ എലി വിഷം കലർത്തി കുടുംബത്തെ ഇല്ലാതാക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാൽ വയറുവേദന മാത്രമായി ഒതുങ്ങി. ഇവർ മരിക്കാത്തത് വിഷത്തിന്റെ കുറവാണെന്ന് മനസിലാക്കിയ ആൽബിൻ എലി വിഷത്തെക്കുറിച്ചു ഗൂഗിളിൽ സെർച്ച് ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്തി. തുടർന്ന് വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ കൂടീയ അളവിൽ എലിവിഷം ചേർക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാൾ കടയിൽനിന്ന് എലിവിഷം വാങ്ങി ബെഡിന് അടിയിൽ സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ആന്മേരിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോർട്ടമാണ് വഴിത്തിരിവായത്. കൂടാതെ അച്ഛന്റെയും അമ്മയുടെയും ശരീരത്തിൽ വിഷാംശം കണ്ടെത്തി. നാലുപേരും ഐസ്ക്രീം കഴിച്ചിട്ടും ഒരാൾക്ക് വിഷാംശം ഏൽക്കാതിരുന്നത് സംശയിച്ച ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ആദ്യ ശ്രമത്തിൽ കോഴിക്കറിയിൽ വിഷത്തിന്റെ അളവു കുറഞ്ഞതിനാൽ വയറുവേദന മാത്രമായി ഒതുങ്ങി. ഇതോടെ ഇത്രയും വിഷം ചേർത്താൽ മരിക്കില്ലെന്നു തിരിച്ചറിഞ്ഞ ആൽബിൻ പിന്നീട് എലി വിഷത്തെക്കുറിച്ചു ഗൂഗിളിൽ സെർച്ച് ചെയ്ത് വിവരങ്ങൾ കണ്ടെത്തി. പിന്നീടാണു വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ കൂടുതൽ അളവിൽ എലിവിഷം ചേർക്കാൻ തീരുമാനിക്കുന്നത്. ഇതിനാൽ ഇയാൾ കടയിൽനിന്ന് എലിവിഷം വാങ്ങി കിടക്കയുടെ അടിയിൽ സൂക്ഷിക്കുകയും ചെയ്തു. 30ാം തീയതിയാണു വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിജിൽ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നു.
ഫ്രീസറിൽ വച്ചിരുന്ന ഐസ്ക്രീം പിറ്റേന്ന് ആൽബിൻ ഉൾപ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം താഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്ക്രീമിൽ ആൽബിൻ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേർത്തു. പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാൾ ഐസ്ക്രീം കഴിച്ചില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു. ബാക്കി ഐസ്ക്രീം പട്ടിക്ക് കൊടുക്കാൻ അമ്മ നിർദ്ദേശിച്ചു. എന്നാൽ പ്രതി നൽകിയില്ല. ആരും അറിയാതെ നശിപ്പിച്ചു. പട്ടിക്ക് ഐസ്ക്രീം കൊടുത്താൽ അതും മരിക്കും. ഇതോടെ ഐസ്ക്രീമിലെ വിഷം പുറത്തറിയും എന്ന് ആൽബിൻ സംശയിച്ചിരുന്നു. അതുകൊണ്ടാണ് പട്ടിക്ക് ഐസ്ക്രീം കൊടുക്കാത്തത്.
വിഷം കലർന്ന ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യദിവസം ഹോമിയോ മരുന്നു കഴിക്കുകയായിരുന്നു. എന്നാൽ പിറ്റേന്ന് സ്ഥിതി വഷളായതോടെ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ആന്മേരിക്ക് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയതിനെ തുടർന്നു ഒരു ബന്ധുവിന്റെ അടുത്തേക്ക് പോയി ആയുർവേദ മരുന്നുകളാണ് കഴിച്ചത്. എന്നാൽ അഞ്ചാം തീയതി ആന്മേരിയുടെ ആരോഗ്യനില ഗുരുതരമായി. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ