മനാമ: ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി ഗൾഫിൽ കഠിനാധ്വാനം ചെയ്യുന്നതിനിടെ രണ്ട് വൃക്കകളും തകരാറിലായ യുവാവ് നാട്ടിലേക്ക് പോകാനായി സുമനസുകളുടെ സഹായം തേടുന്നു. കന്യാകുമാരി കൊല്ലങ്ങോട് സ്വദേശി ആൽബിൻ ജോസാണ് മാസങ്ങളായി സല്മാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ആൽബിന്റെ നിസാഹായ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ വഴിപുറം ലോകം അറിയുകയും ഇദ്ദേഹത്തെ സഹായിക്കാനിയ ബഹ്‌റിനിലെ ഒരുപറ്റം ആളുകൾ മുന്നോട്ട് വരുകയുമായിരുന്നു. സെന്റ്‌റ് പീറ്റെഷ്‌സ് യൂത്ത് അസ്സോസിയെഷൻ മുൻ കൺവീനർ അലൻ ജോർജ്ജും സുഹൃത്തുക്കളുമാണ് ഇദ്ദേഹത്തിന്റെ ദുരിത കഥ സോഷ്യൽമീഡിയ വഴി പുറത്ത് വിട്ടത്.

വാട്ട്‌സ്അപ്പ് വഴി കൈമാറിയ മെസ്സേജ് ബഹ്രൈനിലെ പ്രവാസി സമൂഹം ഏറ്റെടുക്കുക യായിരുന്നു. അലനും സുഹൃത്തുക്കളും അദേഹത്തെ പലതവനകളിൽ സന്ദർശിക്കുകയും അദേഹത്തിനു വേണ്ട സഹായങ്ങൾ ചെയ്ത് വരുകയും ആണിപ്പോൾ. കേരളത്തിലെ അറിയപെടുന്ന സാമൂഹിക പ്രവർത്തക ഉമ പ്രേമനുമായി ബന്ധപ്പെട്ടപ്പോൾ തുടർചികിത്സക്കുള്ള എല്ലാവിധ സഹായവും അവർ വാഗ്ദാനം ചെയ്തതായി അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒരു ഭാരിച്ച തുക ചികിത്സ ചെലവിനായി വേണമെന്നും അതുകൊണ്ട് തന്നെ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ് ഈ വാർത്ത അറിഞ്ഞപ്പോൾ തന്നെ വിവിധഭാഗങളിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനെക്കാൾ ഉപരി വ്യക്തികളാണ് സഹായങ്ങൾ ചെയ്യുന്നത് ബഹ്‌റിനിലെ ഒരുപറ്റം യുവാക്കളും അദ്ദെഹതിന്ററ സുഹൃത്തുക്കളും ചേർന്ന് ഒരു തുക അദ്ദെഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

അഞ്ച് വർഷം മുമ്പാണ് 25 വയസുള്ള ആൽബിൻ ബ്ഹ്‌റിനിൽ ജോലിക്കെത്തിയത്. മേസനായാണ് ജോലി നോക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തോടെയാണ് കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. ശാരിരിക അവശതയുടെ കാരണം തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ രണ്ട് കിഡ്‌നികളും പ്രവർത്തനം നിലച്ചതായി മനസ്സിലായി.

അമ്മയും അച്ചനും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന പ്രതീക്ഷയും ആശ്രയവുമാണ് ആൽബിൻ. നാട്ടിലെത്തി കിഡ്‌നി മാറ്റിവയ്ക്കാമെന്ന പ്രതീക്ഷയിലാണ് ആൽബിൻ നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്.