ണ്ട് വൃക്കകളുടെയും പ്രവർത്തനം തകരാറിലായ ആൽബിൻ  നാട്ടിലേക്ക് തിരിച്ചു. ഇന്ന് രാവിലെ ഉള്ള ഗൾഫ് എയർ വിമാനത്തിലാണ് ആൽബിൻ നാട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ആൽബിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നത് മുതൽ സഹായവുമായി ഒരു പറ്റം ചെറുപ്പക്കാർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വൃക്തികളും ആശുപത്രിയിലെത്തി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇനിയും വൃക്ക മാറ്റിവയ്ക്കലിനും മറ്റുമായി പണം വേണമെന്നിരിക്കെ ആൽബിന്റെ നിസാഹായ അവസ്ഥയെക്കുറിച്ച് സോഷ്യൽമീഡിയ വഴി പുറം ലോകം അറിയിച്ച സെന്റ്‌റ് പീറ്റെഷ്‌സ് യൂത്ത് അസ്സോസിയെഷൻ മുൻ കൺവീനർ അലൻ ജോർജ്ജും സുഹൃത്തുക്കളും പണപ്പിരിവുമായി സജീവമായി തന്നെ മുന്നോട്ട പോവുകയാണ്.

കന്യാകുമാരി കൊല്ലങ്ങോട് സ്വദേശി ആൽബിൻ ജോസാണ് മാസങ്ങളായി സല്മാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരിച്ചത്. അഞ്ച് വർഷം മുമ്പാണ് 25 വയസുള്ള ആൽബിൻ ബ്ഹ്‌റിനിൽ ജോലിക്കെത്തിയത്. മേസനായാണ് ജോലി നോക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തോടെയാണ് കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. ശാരിരിക അവശതയുടെ കാരണം തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ രണ്ട് കിഡ്‌നികളും പ്രവർത്തനം നിലച്ചതായി മനസ്സിലായി.

അമ്മയും അച്ചനും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന പ്രതീക്ഷയും ആശ്രയവുമാണ് ആൽബിൻ. നാട്ടിലെത്തി കിഡ്‌നി മാറ്റിവയ്ക്കാമെന്ന പ്രതീക്ഷയിലാണ് ആൽബിൻ നാട്ടിലേക്ക് പോയത്.

ആൽബിനെ സഹായിക്കാൻ നിങ്ങൾക്കും പണം നല്കാം. കൂടുതൽ വിവരങ്ങൾക്ക്: സൈമൺ: 67053975842

അക്കൗണ്ട് നമ്പർ:SBT, Kollemkodu State Bank of Travanvore EFT Kollemkode 70387