യു. എ. ഇ. ദേശീയ ദിനം പ്രമേയമാക്കി പ്രവാസി കലാ കൂട്ടായ്മ യായ സർബത്ത് ടീംസ് ഒരുക്കിയ സംഗീത ആൽബം 'യാ സലാം ഇമാറാത്ത്' പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. യു. എ. ഇ. ഭരണാധി കാരി കൾക്കും ജനതക്കും ആദരവ് അർപ്പിച്ചു കൊണ്ടാണ് 'യാ സലാം ഇമാറാത്ത്' ചിത്രീകരിച്ച് റിലീസ് ചെയ്തത്.

സ്വന്തം ജനതയോടുള്ള കരുതൽ എന്ന പോലെ തന്നെ ഏതു സാഹചര്യത്തിലും വിദേശികളെയും കൈവിടാതെ ചേർത്തു പിടിക്കുന്ന യു. എ. ഇ. യുടെ ഭരണാധികാരി കൾക്കും നേതൃത്വത്തിനും പ്രവാസി സമൂഹത്തിന്റെ ആദരവും സ്‌നേഹവും കൂടിയാണ് 'യാ സലാം ഇമാറാത്ത്' എന്ന ആൽബത്തിന്റെ വരികളിൽ കുറിച്ചിട്ടിരിക്കുന്നത് എന്ന് രചയിതാവ് ഷഫീക് നാറാണത്ത് പറഞ്ഞു.

ശശി കൃഷ്ണ കോഴിക്കോട് ഓർക്കസ്റ്റ്ര നിർവ്വഹിച്ചു. റാഷിദ് ഈസ കോർഡിനേഷൻ. പിന്നണി ഗായകൻ അൻവർ സാദത്ത് ആലപിച്ച ഗാനം സംവിധാനം ചെയ്തിരിക്കുന്നത് രചയിതാവ് കൂടി യായ ഷെഫീക് നാറാണത്ത്. ജംഷീർ, ജുനൈദ് മച്ചിങ്ങൽ, ബാബു ഗുജറാത്ത്, ഇ. ആർ. സാജൻ, സുബൈർ, ഹംസത്ത് അലി (ബിഗ് ബാനർ മീഡിയ) എന്നിവ രാണ് പിന്നണി പ്രവർത്തകർ.