സ്േ്ടലിയൻ മലയാളിയും സംഗീത സംവിധായകനുമായ മനോജ് ബേബി രചനയും സംഗീതവും നിർവ്വഹിച്ച 'സ്തുതി പാടിടാം' എന്ന ക്രിസ്തീയ ഭക്തി ഗാനം സമാഹാരത്തിൻെ പ്രകാശനകർമ്മം പ്രാർത്ഥനാ നിർഭരമായ ചടങ്ങിൽ വച്ച് നടത്തപ്പെട്ടു ഫാദർ: ഫ്രെഡറിക്ക് ഇലവത്തുക്കൽ ഗാന സമാഹാരത്തിൻെ പ്രകാശന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ മുഖ്യ അതിഥികളായെത്തിയ ഫാദർ സ്റ്റീഫൻ കുളത്തും കരോട്ട്, ഫാദർ ഷിബു, ഫാദർ വർഗ്ഗീസ് ചെറിയാൻ, ഫാദർ ബെസ്സി, ഫാദർ പ്രദീപ് പൊന്നച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡേവിഡ്‌സ് ഫാർപ് മ്യുസിക്‌സ് നിർമ്മിച്ച് വിതരണം നടത്തുന്ന ഈ ഗാന സമാഹാരം വിപണിയിൽ ലഭ്യമാണ്.ഫാദർ ജോസ് ചെമ്മനം, ഡോ: മേരി ജോൺ, അഡ്വ: പി.വി. ശ്രിനിജിൻ എന്നിവരും ഗാനങ്ങൾ എഴുതിയിരിക്കുന്നു.

അനുഗ്രഹീത ഗായകരായ പി. ജയചന്ദ്രൻ, എംജി ശ്രീകുമാർ, ജോളി എബ്രഹാം, കെസ്റ്റർ, മധു ബാലക്രിഷ്ണൻ, സാം ദേവസി, രാഗേഷ് സ്വമിനാഥൻ , ഗായത്രി, കല്യാണി നായർ, മിഥില മൈക്കിൾ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക മനോജ് +61412751065 മെയ്യാമിീഷ@ഴാമശഹ.രീാ