ഡബ്ലിൻ: മഹാകവി കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതാ മാഹാരത്തിൽ നിന്ന് എടുത്ത പൂക്കാലം എന്ന കവിത, പുതിയ രീതിയിൽ സംഗീതം കൊടുത്തുകൊണ്ട് ക്രിഷ് കിങ് കുമാർ ആലപിച്ച ഗാനം യു ട്യൂബിൽ റിലീസ് ചെയ്തു .കേരളസാഹിത്യ ലോകത്തിൽ ആദികവിയുടെ മഹാദർശനം പകർത്തി തന്ന കവിയാണ് കുമാരനാശാൻ .വളർന്നുവരുന്ന പുതുതലമുറയിലുള്ള കുഞ്ഞു ഗായകർക്ക് ഈ മഹാകവിയെക്കുറിച്ചു കൂടുതൽ അറിയുവാൻ ഇടയാകട്ടെ. സംഗീതവും ചിത്രസംയോജനവും ചെയ്തിരിക്കുന്നത് ശ്യാം ഇസാദും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രിൻസ് ജോസഫ് അങ്കമാലിയുമാണ് . ഓണത്തോടനുബന്ധിച്ചു കുട്ടികൾക്കുവേണ്ടി ചെയ്ത ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് ക്രിഷ് കിങ് കുമാർ, ലക്ഷ്മിപ്രിയ കിങ് കുമാർ, ആൻസ്റ്റീന മേരി അനിത്, നവ്യ ലാലു, അനില അനിൽ , ഐലീൻ എൽസ റെജി, അഞ്ജലി ശിവ നന്ദകുമാർ ,ഉമാ ശങ്കർ, ഐലിസ്റ്റെർ ജേക്കബ് ആനിത്, ഓസ്വിൻ സ്‌കറിയ, തേജ റോസ് ടിജോ എന്നിവരാണ് .

യു ട്യൂബ് ലിങ്ക് താഴെ: