- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കായി ആദ്യാനുരാഗം എന്ന മ്യൂസിക് ആൽബവുമായി ദീപാ ജയചന്ദ്രൻ; വാലന്റൈൻ ദിന പരിപാടിയായ ഹാർട്ട് ബീറ്റ്സിൽ ആദ്യ സിഡി പുറത്തിറക്കി വിദ്യാധരൻ മാസ്റ്റർ
മനാമ: വാലന്റൈൻ ദിനത്തോടനുബന്ധിച്ച് ഹാർട്ട് ബീറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വേദിയിൽ വച്ച് ആദ്യാനുരാഗം എന്ന സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മം പ്രശസ്ത സംവിധായകൻ വിദ്യാദരൻ മാസ്റ്റർ നിർവ്വഹിച്ചു. ബഹ്‌റിൻ ഇന്ത്യൻ ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാധരൻ മാസ്റ്ററിൽ നിന്നും ആദ്യ സിഡി ഏറ്റു വാങ്ങിയത് പ്രശസ്ത മാദ്ധ്യമ പ്രവർത്തകനായ സോമൻ ബോബിയാണ്. തദവസരത്തിൽ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇവി രാജീവൻ, ബഹ്‌റനിലെ പ്രശസ്ത കഥാകാരനും കോളിമിസ്റ്റുമായ ബിജി ഓടംവേലി ദീപാ ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, രൂപാ രേവതി, ശ്വേത അശോക് തുടങ്ങിയവരുടെ ശബ്ദത്തിലാണ് 'ആദ്യാനുരാഗം' എന്ന ദീപയുടെ ആദ്യ ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ അഭിലാഷ് കടത്തനാട് ഈണം നൽകി ദിപയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് നവാഗതനായ അഭിലാഷ് കടത്തനാട് ആണ്. ദേവമേഘം ഓഡിയോസിന്റെ പ്രഥമ സംരംഭമായ ഈ സംഗീത വിരുന്ന് ശ്രോതാക്കളുടെ മനം കുളിർപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു.

മനാമ: വാലന്റൈൻ ദിനത്തോടനുബന്ധിച്ച് ഹാർട്ട് ബീറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വേദിയിൽ വച്ച് ആദ്യാനുരാഗം എന്ന സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മം പ്രശസ്ത സംവിധായകൻ വിദ്യാദരൻ മാസ്റ്റർ നിർവ്വഹിച്ചു.
ബഹ്‌റിൻ ഇന്ത്യൻ ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാധരൻ മാസ്റ്ററിൽ നിന്നും ആദ്യ സിഡി ഏറ്റു വാങ്ങിയത് പ്രശസ്ത മാദ്ധ്യമ പ്രവർത്തകനായ സോമൻ ബോബിയാണ്. തദവസരത്തിൽ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇവി രാജീവൻ, ബഹ്‌റനിലെ പ്രശസ്ത കഥാകാരനും കോളിമിസ്റ്റുമായ ബിജി ഓടംവേലി ദീപാ ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, രൂപാ രേവതി, ശ്വേത അശോക് തുടങ്ങിയവരുടെ ശബ്ദത്തിലാണ് 'ആദ്യാനുരാഗം' എന്ന ദീപയുടെ ആദ്യ ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ അഭിലാഷ് കടത്തനാട് ഈണം നൽകി ദിപയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് നവാഗതനായ അഭിലാഷ് കടത്തനാട് ആണ്.
ദേവമേഘം ഓഡിയോസിന്റെ പ്രഥമ സംരംഭമായ ഈ സംഗീത വിരുന്ന് ശ്രോതാക്കളുടെ മനം കുളിർപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു.


