- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകൾക്കു സമീപത്തും പൊതുഗതാഗത സൗകര്യങ്ങളിലും മദ്യത്തിന്റെ പരസ്യം നിരോധിച്ചു; നിരോധനം ലംഘിക്കുന്നവർക്കെതിരേ ക്രിമിനൽ കുറ്റത്തിന് നടപടിയെടുക്കുന്ന തരത്തിൽ നിയമനിർമ്മാണം
ഡബ്ലിൻ: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ സ്‌കൂളുകൾക്കു സമീപത്തും പൊതുഗതാഗത സൗകര്യങ്ങളിലും പാർക്കുകളിലും മറ്റും സ്ഥാപിക്കുന്നത് ക്രിമിനൽ കുറ്റകരമാകുന്ന തരത്തിൽ പുതിയ ബിൽ പാസായി. നിരോധനം ലംഘിക്കുന്നവർക്കെതിരേ ക്രിമിനൽ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകുന്ന തരത്തിലാണ് ഹെൽത്ത് മിനിസ്റ്റർ ലിയോ വരാദ്ക്
ഡബ്ലിൻ: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ സ്‌കൂളുകൾക്കു സമീപത്തും പൊതുഗതാഗത സൗകര്യങ്ങളിലും പാർക്കുകളിലും മറ്റും സ്ഥാപിക്കുന്നത് ക്രിമിനൽ കുറ്റകരമാകുന്ന തരത്തിൽ പുതിയ ബിൽ പാസായി. നിരോധനം ലംഘിക്കുന്നവർക്കെതിരേ ക്രിമിനൽ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകുന്ന തരത്തിലാണ് ഹെൽത്ത് മിനിസ്റ്റർ ലിയോ വരാദ്ക്കർ അവതരിപ്പിച്ച പബ്ലിക് ഹെൽത്ത് (ആൽക്കഹോൾ) ബിൽ.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയോ മദ്യത്തെ ഒരു ഉത്പന്നമെന്നതിലുപരി മറ്റെതെങ്കിലും തരത്തിൽ മഹത്വവത്ക്കരിക്കുകയോ ചെയ്യുന്ന പരസ്യങ്ങൾ പതിക്കുന്നതും ശിക്ഷാർഹമാണ്. കുട്ടികളെ ഏറെ ആകർഷിക്കുന്ന തരത്തിലുമാകരുത് മദ്യത്തിന്റെ പരസ്യം. പുതിയ നിയമമനുസരിച്ച് ഒരു ബോട്ടിൽ വൈനിന്റെ വില 7.60 യൂറോയായി നിജപ്പെടുത്തണമെന്നും ബിൽ ശുപാർശ ചെയ്യുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന മദ്യപാന ശീലത്തിന് തടയിടുക കൂടി ചെയ്യുന്ന എന്ന ഉദ്ദേശത്തോടെയാണ് പുതിയ ബിൽ നടപ്പാക്കുന്നത്. മദ്യം കഴിക്കുന്നത് കൂടുതൽ ഊർജം നൽകുമെന്നോ ലൈംഗികതയെ ഉത്തേജിപ്പിക്കുമെന്നോ മറ്റോ പരസ്യം ചെയ്താൽ അവയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ട്രെയിനുകൾ, ബസ് സ്റ്റേഷനുകൾ, ബസ് ഷെൽട്ടറുകൾ, പൊതുഗതാഗത വാഹനങ്ങൾ, സ്‌കൂളുകൾക്കും പ്ലേഗ്രൗണ്ടുകൾക്കു സമീപവും മറ്റും മദ്യത്തിന്റെ പരസ്യം പതിക്കാൻ പാടില്ല. മദ്യമെന്ന ഉത്പന്നത്തിന്റെ സവിശേഷതകൾ മാത്രം പറയുന്ന തരത്തിൽ മതി പരസ്യങ്ങൾ. യാതൊരു വിധത്തിലും കുട്ടികൾക്ക് ആകർഷണം തോന്നുന്നതായിരിക്കരുത്.
മദ്യം കഴിച്ചാലുണ്ടാകുന്ന വിപത്തിനെകുറിച്ചും പരസ്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കണം. ഗർഭകാലത്ത് മദ്യം കഴിച്ചാലുണ്ടാകുന്ന ദൂഷ്യവശങ്ങളിലും പരസ്യത്തിൽ വ്യക്തമാക്കണമെന്നും ബില്ലിൽ ചൂണ്ടിക്കാട്ടുന്നു.