- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപാവലി നാളിൽ വിഷമദ്യ ദുരന്തം; ബീഹാറിൽ 9 പേർ മരിച്ചു; 7 പേർ ഗുരുതരാവസ്ഥയിൽ

പറ്റ്ന: ദീപാവലി ആഘോഷത്തിനിടെ ബിഹാറിലെ ഗോപാൽ ഗഞ്ചിൽ വിഷമദ്യദുരന്തം. 9 പേർ മരിച്ചു. ഏഴ് പേരെ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ഡോക്ടർ നവൽ കിഷോർ ചൗധരി പറഞ്ഞു.
കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് ഇത് മൂന്നാമത്തെ വിഷമദ്യദുരന്തമാണിത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഇവർ വിഷമദ്യം കഴിച്ചത്. ഗോപാൽ ഗഞ്ചിലെ മുഹമ്മദ്പൂരിലെ സൗത്ത് തൽഹ വില്ലേജിലാണ് സംഭവം. മദ്യം കഴിച്ചതിനെ തുടർന്ന് ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചിലർ അപ്പോഴെക്കും മരിച്ചിരുന്നു. ഒൻപത് പേരാണ് ഇതുവരെ മരിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർ ഗുരതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു


