- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളിൽ പെടുകയില്ല; കേരള സർക്കാരിന്റെ മദ്യ നയത്തിനെതിരെ നടത്തിയ ഭരണഘടനാവകാശം ഉയർത്തിയുള്ള പോരാട്ടത്തിൽ അനൂപിനെ ഡിവിഷൻ ബെഞ്ചും കൈവിട്ടു; വിധി രാജ്യത്തെ മദ്യ നയത്തെ ഏറെ സ്വാധീനിക്കുന്നത്
മദ്യപിക്കാനുള്ള സ്വാതന്ത്യം ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശമാണെന്ന് വാദിച്ച് നിയമപോരാട്ടത്തിനിറങ്ങിയ അനൂപ് എം.എസ് എന്നയാൾക്ക് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും പ്രതികൂലമായി. ഇത് മൗലികാവകാശങ്ങളിൽ പെടുകയില്ലെന്നാണ് ഡിവിഷൻ ബെഞ്ച് നിർണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധി രാജ്യത്തെ മദ്യനയത്തെ ഏറെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ അപെക്സ്‌ക് കോടതി വിധി അംഗീകരിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച് ചെയ്തത്. സർക്കാരിന്റെ മദ്യനയം ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നാരോപിച്ചായിരുന്നു അനൂപ് നിയമപോരാട്ടത്തിനിറങ്ങിയിരുന്നത്. എന്നാൽ മദ്യപിക്കാനുള്ള സ്വാതന്ത്യം മൗലികാവകാശങ്ങളിൽ പെടില്ലെന്നും അതിനാൽ ഇത് നിഷേധിക്കപ്പെടുന്ന അവസ്ഥയേ ഇല്ലെന്നുമാണ് നീതിപീഠം വിധിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി പോലും മദ്യം നിരോധിക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുന്ന പ്രൊവിഷൻ അബ്കാരി നിയമത്തിലില്ലെന്ന് ഉയർത്തിക്കാട്ടിയായിരുന്നു അനൂപ് കേസ് കൊടുത്തിരുന്നത്. അപെക്സ് കോടതി ഇത് സംബന്ധിച്ച നയം സ്

മദ്യപിക്കാനുള്ള സ്വാതന്ത്യം ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശമാണെന്ന് വാദിച്ച് നിയമപോരാട്ടത്തിനിറങ്ങിയ അനൂപ് എം.എസ് എന്നയാൾക്ക് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും പ്രതികൂലമായി. ഇത് മൗലികാവകാശങ്ങളിൽ പെടുകയില്ലെന്നാണ് ഡിവിഷൻ ബെഞ്ച് നിർണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധി രാജ്യത്തെ മദ്യനയത്തെ ഏറെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ അപെക്സ്‌ക് കോടതി വിധി അംഗീകരിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച് ചെയ്തത്. സർക്കാരിന്റെ മദ്യനയം ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നാരോപിച്ചായിരുന്നു അനൂപ് നിയമപോരാട്ടത്തിനിറങ്ങിയിരുന്നത്. എന്നാൽ മദ്യപിക്കാനുള്ള സ്വാതന്ത്യം മൗലികാവകാശങ്ങളിൽ പെടില്ലെന്നും അതിനാൽ ഇത് നിഷേധിക്കപ്പെടുന്ന അവസ്ഥയേ ഇല്ലെന്നുമാണ് നീതിപീഠം വിധിച്ചിരിക്കുന്നത്.
ഘട്ടം ഘട്ടമായി പോലും മദ്യം നിരോധിക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുന്ന പ്രൊവിഷൻ അബ്കാരി നിയമത്തിലില്ലെന്ന് ഉയർത്തിക്കാട്ടിയായിരുന്നു അനൂപ് കേസ് കൊടുത്തിരുന്നത്. അപെക്സ് കോടതി ഇത് സംബന്ധിച്ച നയം സ്ഥിരീകരിച്ചതാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് അനൂപിന്റെ പരാതി തള്ളിയിരിക്കുന്നത്. നേരത്തെ തനിക്കെതിരെയുണ്ടായ വിധിക്ക് മേൽ അപ്പിലുമായിട്ടായിരുന്നു അനൂപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നത്.
സിംഗിൾ ബെഞ്ചിനെതിരായുള്ള അനൂപിന്റെ അപ്പീലിന് പുറത്ത് ഈ കേസിൽ വിചാരണ നടത്തിയത് ജസ്റ്റിസ് പിആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബെഞ്ചായിരുന്നു. അനൂപിന്റെ അപ്പീൽ ഈ ബെഞ്ച് തള്ളിക്കളഞ്ഞുവെങ്കിലും ഈ ബെഞ്ചിന്റെ 45 പേജ് വരുന്ന ജഡ്ജ്മെന്റിൽ ഈ പ്രശ്നം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.മദ്യപിക്കുകയെന്നത് വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പാണെന്നാണ് ഈ വിധിയിൽ ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു പറയുന്നത്. ആർട്ടിക്കിൾ 21ന് ലിബറലായതും പുരോഗമനാത്മകമായതുമായ ട്രീറ്റ്മെന്റ് ഇവിടുത്തെ ഭരണഘടനാപരമായ കോടതികൾ നൽകിയിട്ടുണ്ടെന്നും ഈ ആർട്ടിക്കിളിനെ അനിയന്ത്രിതമായി ഉപയോഗിക്കരുതെന്നും നിയമത്താൽ നിയന്ത്രിക്കപ്പെടേണ്ടിയിരിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെടുന്നു.
മദ്യപിക്കാനുള്ള അവകാശം സ്വകാര്യതയ്ക്കുള്ള അവകാശത്തിലെ ഒന്ന് മാത്രമാണെന്നും അതിന് യുക്തിസഹമായ നിയന്ത്രണങ്ങൾ എപ്പോഴും ഉണ്ടാവണമെന്നും കോടതി വിധിച്ചു.ഇന്ന് ധാർമികമായി നിന്ദ്യവും സാമൂഹികമായി അസ്വീകാര്യവുമായതൊന്നും നാളെ നിലനിൽക്കില്ലെന്നും കോടതി പറയുന്നു. ഈ വിഷയത്തിൽ അനൂപ് തികച്ചും അപക്വമായിട്ടാണ് നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നതെന്നും ജസ്റ്റിസുമാർ ആരോപിക്കുന്നു.

