തിരുവനന്തപുരം: ഇപ്പോൾ അലീനയാണ് സോഷ്യൽ മീഡിയയിലെ താരം. ടെലിവിഷൻ അവതാരകയും സീരിയൽ താരവുമായതിനേക്കൾ പ്രശസ്ഥയാവുകയാണ് അലീന ഒരു ട്രോൾ വീഡിയോയിലൂടെ. അലീനയുടെ ഒരു ഇന്റർവ്യൂ ആണ് ട്രോളായി മാറിയത്.

അലന തള്ളലിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അലീനയെ തള്ളലിന്റെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചെന്നും ട്രോളന്മാർ പറയുന്നു. അത് പോലെ നിർത്തി ഇട്ടിരിക്കുന്ന വണ്ടിയിൽ ഇരുന്ന് ആരും വീഡിയോ കാണരുത്....അത് തനിയെ നീങ്ങി വല്ലവന്റേം നെഞ്ചത്ത് കേറുമെന്നും കമന്റ് ഉണ്ട്

കല്പനേച്ചിയുടെ കുറവ് നികത്താൻ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞെന്ന് അലീന അഭിമുഖത്തിൽ പറയുന്നു. അതിനെ ഉദയനാണ് താരത്തിലെ സീൻ എടുത്ത് അവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ..കരണകുറ്റി നോക്കി പൊട്ടിച്ചു കൊടുക്കാമെന്നാണ് കമന്റ്.

പഠനകാലത്ത് താൻ പുസ്തകത്തിൽ എഴുതുകയൊന്നുമില്ലെങ്കിലും നല്ല മാർക്ക് വാങ്ങിക്കും. എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളെല്ലാം ഇന്ന് വലിയ നിലയിലാണ് ഉള്ളത്. സ്വന്തമായി ചാനൽ വരെ അവർക്കുണ്ട്. സിനിമയിൽ പല ഓഫറുകളും വന്നിട്ടുണ്ട്. ഞാൻ വേണ്ടെന്നുവെച്ചതാണെന്നും അലീന പറയുന്നു.

ഇപ്പോൾ അവതാരകയിൽ കുറച്ച് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരിടയ്ക്ക് ഏതു ചാനൽ നോക്കിയാലും തന്റെ മുഖം കാണുന്ന അവസ്ഥയായിരുന്നു എന്ന പരാതി ഉള്ളതിനാലാണ് ഇതെന്ന് അലീന പറയുന്നു. ബംഗ്ലൂരുവിൽ ഇടയ്ക്കിടെ വണ്ടികൾ മാറ്റിക്കോണ്ടിരിക്കും. വണ്ടിയോടിക്കുന്നതാണ് ഇഷ്ടം. തനിക്ക് കിട്ടുന്ന പകുതി ശമ്പളവും സുഹൃത്തുക്കൾക്ക് കൊടുക്കുമെന്നും അലീന പറയുന്നുണ്ട്.

ട്രോൾ റിപ്പബ്ലിക് ഇട്ട പോസ്റ്റിന് നന്ദി അറിയിച്ച് അലീനയും എത്തിയിട്ടുണ്ട്. ട്രോൾ വീഡിയോയ്ക്ക് നന്ദിയെന്നും താൻ ശരിക്കും ഇത് ആസ്വദിച്ചുവെന്നും അലീന പറയുന്നു. താൻ പറഞ്ഞതൊന്നും തള്ളലുകൾ അല്ല എന്നും അതെല്ലാം വസ്തുതകളാണെന്നും അലീന പറയുന്നു.

ചില കിടിലൻ കമന്റുകൾ കാണാം....

ഈ വീഡിയോ ഓപ്പൺ ചെയ്ത് ഫോൺ മേശപ്പുറത്ത് വച്ചാൽ ഫോൺ തന്നത്താനെ നീങ്ങും. അജ്ജാതി തള്ളലല്ലേ.

കോട്ടയം അച്ചായൻസ്& അച്ചായത്തീസ് രബർ പാൽ ആണോ കുടിക്കിന്നെ ഇങ്ങന തള്ളി മറിക്കാൻ??

തള്ളന്താനത്തിന്റെ വിടവ് നികന്നു...
അൽഫോൻസ് തള്ളന്താനത്തിനെ കുറെ ആയി മിസ്സ് ചെയ്യുകയായിരുന്നു... ??

തള്ളാൻ എനിക്ക് റ്റൊരു തെണ്ടീടേം ആവശ്യമില്ല

ഇതിന് തള്ളൽ എന്നല്ല പുതിയ വാക്ക് വല്ലതും കണ്ടു പിടിക്കണം... ഒരു അഞ്ചു മിനിറ്റും കൂടി ഉണ്ടായിരുന്നെങ്കിൽ ഇവള് ഈ ഇന്ത്യ തള്ളി അങ്ങ് ദുബായിയിൽ കൊണ്ട് എത്തിച്ചേനേ ????

എന്റെ വണ്ടിയുടെ പെട്രോൾ കഴിഞ്ഞു പെട്ടു ഇരിക്കയായിരുന്നു തള്ളിയതിന് നന്ദി. ഇതിപ്പോ ലാഭായല്ലോ????

ഇന്നലെ കട്ടിലിൽ കിടന്നോണ്ട് ഈ വീഡിയോ കണ്ട ഒരു കൂട്ടുകാരനെ കാണാൻ പോവ്വാ.. ആദ്യത്തെ മുപ്പതു സെക്കൻഡിനുള്ളിൽ താഴെവീണിട്ട് തലപൊട്ടി ഹോസ്പത്രീലാ...

ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു......
ആധുനിക തള്ളൽ ശാസ്ത്രത്തിൽ ലോകപ്രെസക്തമായാ രണ്ട് തള്ളൽ ഇവളുടെയാ ..????