തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മിന്റെ പരമോന്നത സമിതിയിൽ മന്ത്രി എംഎം മണിക്കെതിരെ അതിരൂക്ഷ വിമർശനം. സ്ത്രീകൾക്കെതിരെ അശ്‌ളീലച്ചുവയുള്ള പരാമർശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ തീരുമാനത്തിലേക്ക്.

മണി രാജിവയ്‌ക്കേണ്ടിവരുമോയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നു. പാർട്ടി തീരുമാനം കോടിയേരി വിശദീകരിക്കുമെന്ന് പ്രതികരിച്ച് മന്ത്രി എംഎം മണി പാർട്ടി യോഗത്തിൽ നിന്ന് പുറത്തിറങ്ങി പ്രതികരിച്ചു. കോടിയേരിയുടെ പ്രഖ്യാപനത്തോടെ എന്ത്് വിശദീകരണമാണ് ഉണ്ടാവുകയെന്ന് കാത്തിരിക്കുകയാണ് കേരളം. 

പാർട്ടി തീരുമാനം കോടിയേരി വിശദീകരിക്കും. .സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മണിക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായത്. ഇക്കാര്യം പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്ന പ്രതിരകരണമാണ് മണി നടത്തിയത്.

മണിക്കെതിരെ നടപടിയെടുക്കാൻ പാർട്ടി സെക്രട്ടേറിയറ്റ് ശക്തമായി തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ഉൾപ്പെടെ മണിക്കെതിരെ ശക്തമായാണ് വിമർശനം ഉന്നയിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങളഅ#. യോഗത്തിൽ ഉയർന്ന വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നണ് മണി പ്രതികരിച്ചത്. അന്തിമ തീരൂമാനം പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സമിതി തീരുമാനപ്രകാരമായിരിക്കും തുടർ നടപടികൾ.

മണിയുടെ വിവാദ പരാമർശങ്ങൾ സർക്കാരിനെ ബാധിക്കുന്നു എന്ന് വിലയിരുത്തിക്കൊണ്ടാണ് മണിക്കെതിരെ വിമർശനം രൂക്ഷമായത്. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ എന്തു നടപടിയെന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകും. ഇതോടെ മണിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുമോ എന്ന നിലയിലേക്കും കാര്യങ്ങൾ എത്തുകയാണ്.

സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് മണിക്ക് എതിരെ ഉണ്ടായത്. അച്ചടക്ക നടപടി വേണമെന്ന് യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥന് എതിരെയുണ്ടായ പരാമർശം ഉൾപ്പെടെ തെറ്റായ നടപടിയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അച്ചടക്ക നടപടി എന്താണെന്ന് വിശദീകരിക്കും. ഇതോടൊപ്പം സ്ത്രീവിരുദ്ധ പരാമർശം ഉണ്ടായതും വലിയ വിമർശനത്തിന് കാരണമായി. എസ്. രാമചന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സെൻകുമാറിന്റെ വിഷയം ഉൾപ്പെടെ സർക്കാരിനെ ബാധിച്ചിരിക്കുന്ന മറ്റു വിവാദങ്ങളും ചർച്ചയായി. വിവാദങ്ങളെല്ലാം പാർട്ടി ചർച്ച ചെയ്തിട്ടുണ്ടെന്നും പാർട്ടി അതിന്റെ നടപടിയിലേക്ക് പോകുമെന്നും സെക്രട്ടേറിയറ്റിനു ശേഷം എം.എം. മണി പ്രതികരിച്ചിട്ടുണ്ട്.

നേരത്തെ മണക്കാട്ടെ വിവാദപ്രസംഗത്തിന്റെ പേരിലും മണിക്ക് എതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്ന് ഉൾപ്പെടെ അന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയിരുന്നു. ഇതുപോലെ ഒരു തീരുമാനം പാർട്ടി സംസ്ഥാന സമിതി തീരൂമാനിച്ചാൽ മണിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.