- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ നഷ്ടം നികത്താൻ തയ്യാറാണെന്നറിയിച്ചു; പലിശയുൾപ്പെടെ 30 കോടി വേണമെന്ന് എടയന്ത്രത്ത് പറഞ്ഞു; പറഞ്ഞ തുകയ്ക്ക് ഭൂമി ഏറ്റെടുക്കാമെന്ന് കത്ത് നൽകിയിട്ടും മറുപടിയില്ല; സ്ഥല പ്രശ്നല്ല പലരുടേയും മനസ്സിലുള്ളത് സ്ഥാനഭ്രംശം വരുത്തുകയെന്ന ലക്ഷ്യം; എല്ലാം ആലഞ്ചേരി പിതാവിനെ താഴെയിറക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗം; ഭൂമി ഏറ്റെടുക്കാൻ തയ്യാറായി കത്ത് നൽകിയിട്ടും മൗനം പാലിച്ചു; കള്ളകളി ശരിവയ്ക്കുന്ന കത്ത് മറുനാടൻ പുറത്തുവിടുന്നു
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാട് തർക്കം സഭയിലെ സ്ഥാനമാനങ്ങളെ ചൊല്ലിയാണെന്ന് ആരോപണവുമായി അൽമായർ. സഭയ്ക്ക് ഭൂമി ഇടപാടിൽ കിട്ടാനുള്ള തുകയ്ക്ക് പകരമായ വാങ്ങിയ ആൾ എഴുതി നൽകിയ ഭൂമി വിലയ്ക്കെടുക്കാൻ തയ്യാറായപ്പോൾ അതിന് സമ്മതിക്കാതെ പ്രശ്നം ഗുരുതരമാക്കുകയായിരുന്നു എടയന്ത്രത്തിന്റെ നേതൃത്വത്തിലുള്ള പുരോഹിത സംഘം എന്ന് അൽമായർ ആരോപിക്കുന്നു. എണറാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് പരിഹാര സിനഡൽ കമ്മറ്റി മുൻപാകെ എറണാകുളം നോർത്ത് മാർക്കറ്റ് റോഡ് പുത്തോക്കാരൻ ഗ്ലാസ്സ് കമ്പനിയുടെ പ്രൊപ്രൈറ്റർ ജോസ് പുത്തോക്കാരന്റെ മകൻ ചാക്കോ പുത്തോക്കാരൻ, വൈറ്റില വിലങ്ങുപാറ ഹൗസിൽ വി.ജെ ജോസഫിന്റെ ഭാര്യ ലാലി ജോസഫ് എന്നിവർ ഭൂമി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് 19-02-2018 ൽ കത്ത് നൽകിയിരുന്നു. സഭ കിട്ടാനുള്ള 3027 കോടിയോളം രൂപ വിലയായി തന്ന് ഭൂമി ഏറ്റെടുക്കാം എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. കോതമംഗലം കോട്ടപ്പടിയിലുള്ള 25 ഏക്കർ സ്ഥലവും ദേവികുളത്തെ 17 ഏക്കർ സ്ഥലവും ഇവർ ഉൾപ്പെടുന്ന അൽമായർ കൺസോർഷ്യം തീറ് വാങ്ങാൻ തയ്യാറായി മുന്നോട്
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാട് തർക്കം സഭയിലെ സ്ഥാനമാനങ്ങളെ ചൊല്ലിയാണെന്ന് ആരോപണവുമായി അൽമായർ. സഭയ്ക്ക് ഭൂമി ഇടപാടിൽ കിട്ടാനുള്ള തുകയ്ക്ക് പകരമായ വാങ്ങിയ ആൾ എഴുതി നൽകിയ ഭൂമി വിലയ്ക്കെടുക്കാൻ തയ്യാറായപ്പോൾ അതിന് സമ്മതിക്കാതെ പ്രശ്നം ഗുരുതരമാക്കുകയായിരുന്നു എടയന്ത്രത്തിന്റെ നേതൃത്വത്തിലുള്ള പുരോഹിത സംഘം എന്ന് അൽമായർ ആരോപിക്കുന്നു.
എണറാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് പരിഹാര സിനഡൽ കമ്മറ്റി മുൻപാകെ എറണാകുളം നോർത്ത് മാർക്കറ്റ് റോഡ് പുത്തോക്കാരൻ ഗ്ലാസ്സ് കമ്പനിയുടെ പ്രൊപ്രൈറ്റർ ജോസ് പുത്തോക്കാരന്റെ മകൻ ചാക്കോ പുത്തോക്കാരൻ, വൈറ്റില വിലങ്ങുപാറ ഹൗസിൽ വി.ജെ ജോസഫിന്റെ ഭാര്യ ലാലി ജോസഫ് എന്നിവർ ഭൂമി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് 19-02-2018 ൽ കത്ത് നൽകിയിരുന്നു. സഭ കിട്ടാനുള്ള 3027 കോടിയോളം രൂപ വിലയായി തന്ന് ഭൂമി ഏറ്റെടുക്കാം എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.
കോതമംഗലം കോട്ടപ്പടിയിലുള്ള 25 ഏക്കർ സ്ഥലവും ദേവികുളത്തെ 17 ഏക്കർ സ്ഥലവും ഇവർ ഉൾപ്പെടുന്ന അൽമായർ കൺസോർഷ്യം തീറ് വാങ്ങാൻ തയ്യാറായി മുന്നോട്ട് വന്നത്. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മാർ സെബാസ്റ്റിൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ, ലാൻഡ് കമ്മറ്റി എറണാകുളം അങ്കമാലി അതിരൂപത, ആലോചനാ സമിതി എറണാകുളം അങ്കമാലി അതിരൂപത, എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മറ്റി എന്നിവർക്കും കത്തിന്റെ കോപ്പി നൽകിയിരുന്നു. എന്നാൽ കത്ത് നൽകി ഒരുമാസമാകാറായിട്ടും യാതൊരു മറുപടിയും നൽകിയില്ലെന്ന് ഇവർ ആരോപിക്കുന്നു.
അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താൻ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങൾ വിൽക്കാൻ അതിരൂപത സമിതികളിൽ തീരുമാനിച്ചിരുന്നു. 100 കോടി രൂപയുടെ വിൽപന കരാറിന് സമിതികൾ അംഗീകാരം നൽകി. എന്നാൽ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്ഥലം സ്വകാര്യവ്യക്തിക്ക് കർദിനാൾ എഴുതി നൽകുകയായിരുന്നു എന്നാണ് അതിരൂപതയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നത്. ഒൻപത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തിൽ രൂപതയ്ക്ക് ലഭിച്ചത്.
നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ബാക്കി തുക നൽകാൻ കൂടുതൽ സമയം വേണമെന്ന് വാങ്ങിയ ആൾ ആവശ്യപ്പെട്ടു. ശേഷിച്ച തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങൾ അതിരൂപതയ്ക്കായി കർദിനാളിന്റെ പേരിൽ ഈട് നൽകുകയും ചെയ്തു. ഈട് നൽകിയ സ്ഥലങ്ങളാണ് അൽമായ കൺസോർഷ്യം ഏറ്റെടുത്ത് കടം വീട്ടാമെന്ന് അറിയിച്ചത്. എന്നാൽ അതിന് മുതിരാതെ ഇത് വലിയൊരു കെണിയാക്കി കർദിനാളിനെ കുടുക്കാൻ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയായിരുന്നു എന്നാണ് അൽമായ കൺസോർഷ്യം ആരോപിക്കുന്നത്.
'സഭയ്ക്ക നാണക്കേടുണ്ടാക്കുന്ന ഈ ഭൂമി വിവാദം തുടങ്ങിയപ്പൾ തന്നെ ഞാനും ചാക്കോ പൂത്തോക്കാരനും എടയന്ത്രത്ത് പിതാവിനെ പോയി കാണുകയും ഭൂമി ഇടപാടിൽ സഭയ്ക്ക് കിട്ടാനുള്ള ബാക്കി തുകയ്ക്ക് പകരമായി സാജുവർഗ്ഗീസുൾപ്പെടുന്നവർ എഴുതി തന്ന ഭൂമി ഏറ്റെടുക്കാമെന്ന് അറിയിച്ചു. അപ്പോൾ കിട്ടാനുള്ള തുകയുടെ പലിശ ഉൾപ്പെടെ തുക വേണമെന്ന് എടയന്ത്രത്ത് പിതാവ് അറിയിച്ചു. അങ്ങനെ ഞങ്ങൾ രണ്ട് പേരും കൂടി ബാക്കിയുള്ളവരെ കൂടി വിവരം അറിയിക്കുകയും സ്ഥലം വാങ്ങാമെന്ന് ധാരണുമായി. അങ്ങനെ എടയന്ത്രത്ത് പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് സമ്മതം എഴുതി നൽകി.
പിന്നീട് അദ്ദേഹം പറഞ്ഞതനുസരിച്ച് കമ്മീഷനും സമ്മതം അറിയിച്ചുകൊണ്ടുള്ള കത്ത് നൽകി. എന്നാൽ ഇത്രയും ദിവസം പിന്നിട്ടിട്ടും അവർ ഇതിന്മേൽ യാതൊരു മറുപടിയും തന്നില്ല. ഇതോട് കൂടിയാണ് ഞങ്ങൾക്ക് മനസ്സിലായത് സ്ഥലപ്രശ്നമല്ല സ്ഥാന ഭ്രംശം വരുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് മനസ്സിലായി. എന്നാൽ ഇതിനെതിരെ അൽമായരെല്ലാവരം ഒറ്റക്കട്ടായി നിന്ന് പ്രതിരോധിക്കുമെന്ന്' സ്ഥലം വാങ്ങാൻസന്നദ്ധത അറിയിച്ച ലാലിജോസഫ് പറഞ്ഞു.