- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരാജിന് നായികയാകാൻ ഡബ്ല്യൂസിസിയിൽ നിന്നും ആരെയും കിട്ടിയില്ല; അതുകൊണ്ട് നായിക കഥാപാത്രം തന്നെ ഇല്ല; നിങ്ങൾ എഴുതിക്കൊ; ചർച്ചയായി അലൻസിയറിന്റെ വാക്കുകൾ; നടന്റെ പ്രതികരണം സുരാജിന്റെ പുതിയ ചിത്രം 'ഹെവൻ' ലെ നായികയെക്കുറിച്ചുള്ള ചോദ്യത്തിനിടെ
കൊച്ചി: സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും പുതിയ ചിത്രം 'ഹെവൻ' ലെ നായിക കഥാപാത്രത്തെക്കുറിച്ചുള്ള അലൻസിയറിന്റെ പ്രതികരണം ചർച്ചയാകുന്നു.ചിത്രത്തിൽ നായിക ഇല്ലെന്നും സുരാജിന്റെ നായികയാകാൻ ഡബ്ല്യൂസിസിയിൽ വിളിച്ചപ്പോൾ ആരെയും കിട്ടിയില്ലെന്നുമാണ് അലൻസിയറിന്റെ പ്രതികരണം.നിങ്ങൾ എഴുതിക്കൊയെന്നും അലൻസിയർ പ്രതികരിച്ചു.
ചിത്രത്തിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സുരാജ് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അലൻസിയറിന്റെ പരാമർശം. ചിത്രത്തിൽ വിനയപ്രസാദ് അഭിനയിക്കുന്നുണ്ടെന്നും അവരുടെ കഥാപാത്രത്തെക്കുറിച്ച് പറയാമോ എന്നുമായിരുന്നു ചോദ്യം.വിനയപ്രസാദ് തന്റെ അമ്മയായിട്ടാണ് അഭിനയിക്കുന്നതെന്നും തന്റെ ഭാര്യാ കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ലെന്നും സുരാജ് പറഞ്ഞു. ചിത്രത്തിൽ നായികാ കഥാപാത്രമില്ലെന്നും ഒരു സ്ത്രീ കഥാപാത്രമേ ഉള്ളൂവെന്നും സുരാജ് പറയുന്നതിനിടെയായിരുന്നു അലൻസിയറിന്റെ ഇടപെടൽ.
'ഡബ്ല്യു.സി.സിയിൽ നിന്ന് ആരെയും വിളിച്ചപ്പോൾ കിട്ടിയില്ല.സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങൾ എഴുതിക്കോ,' എന്നായിരുന്നു അലൻസിയർ പറഞ്ഞത്.സുരാജ് വെഞ്ഞാടമൂടും ജാഫർ ഇടുക്കിയും അലൻസിയറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.സുരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, സുദേവ് നായർ, അലൻസിയർ, വിനയ പ്രസാദ്, ജോയ് മാത്യു,അഭിജ,സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
എ ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവരാണ് നിർമ്മാണം. പി എസ് സുബ്രഹ്മണ്യൻ, ഉണ്ണി ഗോവിന്ദ്രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദർ, വരികൾ അൻവർ അലി, ഓഡിയോഗ്രഫി എം ആർ രാജാകൃഷ്ണൻ, എഡിറ്റിങ് ടോബി ജോൺ, മേക്കപ്പ് ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, സംഘട്ടനം മാഫിയ ശശി, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, കളറിസ്റ്റ് ശ്രിക് വാര്യർ.ജൂൺ 17 ന് ചിത്രം പുറത്തിറങ്ങും.
മറുനാടന് മലയാളി ബ്യൂറോ