മനാമ: ബുദയ ബോട്ടാണിക്കൽ ഗാർഡനു സമീപത്തായി ചിലന്തി ശല്യം രൂക്ഷമാകുന്നതായി പരാതി. കൊടുംവിഷമുള്ള 'ബ്‌ളാക് വിഡോ' എന്ന ചിലന്തിയാണിവയെന്ന് വാർത്ത പരുക്കുന്നത് ഭീതി വിതച്ചിട്ടുണ്ട്. എട്ടുമാസത്തിനു ശേഷമാണ് ഈ ചിലന്തിയെ വീണ്ടും കണ്ടത്തെുന്നത്. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന തുടങ്ങിട്ടുണ്ട്. എന്നാൽ ഇത് 'ബ്‌ളാക് വിഡോ' ചിലന്തി തന്നെയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മിക്കപ്പോഴും വിഷമില്ലാത്ത 'ബ്രൗൺ വിഡോ' ചിലന്തിയെയാണ് കാണാറുള്ളത്. തണുപ്പു കാലാവസ്ഥ ആയതിനാലാകാം ഇവ പുറത്തിറങ്ങുന്നതെന്ന് കരുതുന്നു.

അപകടകാരിയായ ചിലന്തിയാണെന്ന് കണ്ടത്തെിയാൽ ഇതിനെ തുരത്താനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പോയവർഷം ബാർബാർ പ്രദേശത്ത് നിരവധി 'ബ്‌ളാക് വിഡോ'കളെ കണ്ടതായി വാർത്തയുണ്ടായിരുന്നു. 2011ലും സമാന സംഭവങ്ങളുണ്ടായി.  അന്ന് ബഹ്‌റൈനിൽ അതുവരെ കാണാത്ത ചില ചിലന്തികളെയാണ് കണ്ടത്തെിയത്.

വിഷമുള്ള ഈയിനം ചിലന്തിയുടെ കടിയേറ്റാൽ, മനംപിരട്ടൽ, തലവേദന, ക്ഷീണം, പേശികളിൽ വേദന, കുഴച്ചിൽ എന്നിവ അനുഭവപ്പെടും.ചില ഘട്ടങ്ങളിൽ കുട്ടികളെയും പ്രായമുള്ളവരെയും ഗുരുതരാവസ്ഥിയിൽ എത്തിക്കുകയും ചെയ്യും.