- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അലക്‌സ് അലക്സാണ്ടർ ഫോമ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്), ഫോമയുടെ 2016 -18 ഭരണസമിതിയിലേക്ക് ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് അലക്‌സ് അലക്‌സാണ്ടറുടെ പേര് നിർദേശിച്ചു. ജൂലൈ 12-ന് ഞായറാഴ്ച മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ ചേർന്ന ജോയിന്റ് കമ്മിറ്റി യോഗത്തിൽ വച്ചാണ് അലക്‌സിനെ നോമിനേറ്റ് ചെയ്തത്.

മാപ്പ് കമ്മിറ്റി മെമ്പർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച സേവനം കാഴ്ചവച്ച അലക്‌സ് ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ ആയി സേവനം അനുഷ്ഠിക്കുന്നു. ഫോമയുടെ തുടക്കംമുതൽ ആ സംഘടനയ്ക്കുമാത്രം പരിപൂർണ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിൽ മുൻനിരയിൽ നിൽക്കുന്ന സംഘടനയാണ് ഫിലാഡൽഫിയയിലെ മാപ്പ്.
പൊതു പ്രവർത്തന രംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അലക്‌സിന്റെ പ്രവർത്തന പരിചയവും നേതൃത്വവും ഫോമയ്ക്ക് ഗുണകരമാകുമെന്ന് മാപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. ഫോമയിലെ എല്ലാ അംഗസംഘടനകളുടേയും സ്‌നേഹപൂർണമായ സഹകരണവും പിന്തുണയും അലക്‌സിന് നൽകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.