- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മൂന്നു ദിവസത്തെ സന്ദർശനത്തിന് എത്തുന്നു
ഡബ്ലിൻ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മൂന്നു ദിവസത്തെ അയർലണ്ട് സന്ദർശനത്തിനായി എത്തുന്നു. 30 ബുധനാഴ്ച രാത്രി 9 മണിക്ക് ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേരുന്ന തിരുമനസ്സിനെ ഇടവക പ്രതിനിധികൾ ചേർന്ന് സ്വീകരിക്കുന്നതാണ്.തുടർന്നുള്ള ദിവസങ്ങളിൽ അയർലണ്ടിലെ വിവ
ഡബ്ലിൻ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മൂന്നു ദിവസത്തെ അയർലണ്ട് സന്ദർശനത്തിനായി എത്തുന്നു. 30 ബുധനാഴ്ച രാത്രി 9 മണിക്ക് ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേരുന്ന തിരുമനസ്സിനെ ഇടവക പ്രതിനിധികൾ ചേർന്ന് സ്വീകരിക്കുന്നതാണ്.
തുടർന്നുള്ള ദിവസങ്ങളിൽ അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും.
ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡബ്ലിൻ സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ എത്തിച്ചേരുന്ന തിരുമനസിന് വികാരി ഫാ. അനിഷ് കെ. സാമിന്റെ നേതൃത്വത്തിൽ
ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് സന്ധ്യാനമസ്‌കാരം, ധ്യാന പ്രസംഗം എന്നിവ നടത്തപ്പെടും. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്‌കാരവും, വിശുദ്ധ കുർബ്ബാനയും നടക്കും. തുടർന്ന് കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ്, കായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എന്നിവയുടെ വിതരണവും നടത്തും.
വിശദ വിവരങ്ങൾക്ക് ഫാ അനീഷ്. കെ. സാം. - 0892288818