- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷൻ കുടുംബസംഗമം നാളെ ക്ലെയിട്ടണിൽ
മെൽബൺ: ആദി ശങ്കരന്റെ ജന്മം കൊണ്ട് പാവനമായ കാലടി, മാർ തോമാശ്ലീഹായുടെ പാദസ്പർശമേറ്റ മലയാറ്റൂർ, ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിനർഹനായ മഹാകവി ജി.ശങ്കരകുറുപ്പിന്റെ ജന്മനാടായ നായത്തോട്, കേരളത്തിലെ സീറോ മലബാർ ക്രിസ്താനികളുടെ വത്തിക്കാൻഎന്നറിയപ്പെടുന്ന അങ്കമാലി പട്ടണം, അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന നെടുമ്പാശ്ശേരി, എംസിറോഡിന്റെയും നാഷണൽ ഹൈവേയുടെയും സംഗമകേന്ദ്രം എന്നിവയാൽ പ്രസിദ്ധമായ അങ്കമാലിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ഓസ്‌ട്രേലിയായിലെ വിക്‌ടോറിയ സംസ്ഥാനത്തിലേക്ക് കുടിയേറി പാർത്തവരുടെ കൂട്ടായ്മായ ആൽഫായുടെ(അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷൻ) പ്രഥമ കുടുംബസംഗമംഡിസംബർ 10ന് (ശനിയാഴ്ച) വൈകീട്ട് 4 മണി മുതൽ ക്ലെയിട്ടൺസെന്റ് പീറ്റേഴ്‌സ് സ്‌കൂൾ ഹാളിൽ വച്ച് നടത്തുന്നു. പരസ്പരം പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും ഭാവി പരിപാടികൾക്ക് രൂപം നല്കുന്നതിനുമാണ് കുടുംബസംഗമം 2016 സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദം പകരുന്ന രസകരമായ വിവിധ മത്സരങ്ങളും സംഗമത്തിന്റെ
മെൽബൺ: ആദി ശങ്കരന്റെ ജന്മം കൊണ്ട് പാവനമായ കാലടി, മാർ തോമാശ്ലീഹായുടെ പാദസ്പർശമേറ്റ മലയാറ്റൂർ, ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിനർഹനായ മഹാകവി ജി.ശങ്കരകുറുപ്പിന്റെ ജന്മനാടായ നായത്തോട്, കേരളത്തിലെ സീറോ മലബാർ ക്രിസ്താനികളുടെ വത്തിക്കാൻഎന്നറിയപ്പെടുന്ന അങ്കമാലി പട്ടണം, അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന നെടുമ്പാശ്ശേരി, എംസിറോഡിന്റെയും നാഷണൽ ഹൈവേയുടെയും സംഗമകേന്ദ്രം എന്നിവയാൽ പ്രസിദ്ധമായ അങ്കമാലിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ഓസ്‌ട്രേലിയായിലെ വിക്‌ടോറിയ സംസ്ഥാനത്തിലേക്ക് കുടിയേറി പാർത്തവരുടെ കൂട്ടായ്മായ ആൽഫായുടെ(അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷൻ) പ്രഥമ കുടുംബസംഗമംഡിസംബർ 10ന് (ശനിയാഴ്ച) വൈകീട്ട് 4 മണി മുതൽ ക്ലെയിട്ടൺസെന്റ് പീറ്റേഴ്‌സ് സ്‌കൂൾ ഹാളിൽ വച്ച് നടത്തുന്നു.
പരസ്പരം പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും ഭാവി പരിപാടികൾക്ക് രൂപം നല്കുന്നതിനുമാണ് കുടുംബസംഗമം 2016 സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദം പകരുന്ന രസകരമായ വിവിധ മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മതേതര കേരളത്തിന്റെ ഉത്തമകേന്ദ്രമായ അങ്കമാലിയെ സ്‌നേഹിക്കുന്നവർക്ക്ഒരുമിച്ച്കൂടാനും സൗഹൃദം പുതുക്കാനും ചർച്ച ചെയ്യാനും ഓർമ്മകൾപങ്കുവയ്ക്കാനും നാടിന്റെ വികാരങ്ങൾ ഒന്നായി ചേർത്തുവച്ച്അങ്കമാലിക്കാർക്കായി, അങ്കമാലിക്കാർ രൂപം നൽകുന്ന കൂട്ടായ്മയുടെ ഈ
സ്‌നേഹതീരത്തിലേക്ക ്ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ
അറിയിച്ചു.
കൂടുതൽവിവരങ്ങൾക്ക്,
മാർട്ടിൻ ഉറുമീസ്: 0470 463 081സോജി ആന്റണി: 0422 435
378 ജോബി ജോർജ്ജ്: 0430 489 071
അഡ്രസ്:St.PETERS SCHOOL HALL, 5 MARY STREET, CLAYTON