മെൽബൺ: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷൻ (ആൽഫാ) സിനിമാതാരം ചെമ്പൻ വിനോദ്ഉത്ഘാടനം ചെയ്തു. ഗ്രീൻസ്ബറോ സെർബിയൻ ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ 800 ഓളം വരുന്ന സദസ്സിനെ സാക്ഷിയാക്കിയാണ് ആൽഫായുടെ ഔപചാരികമായ ആരംഭം കുറിച്ചത്.

മെൽബൺ സ്റ്റാർസിന്റെ നേതൃത്വത്തിൽ തുള്ളി തിമിർത്താടിയ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെവിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. ആൽഫായുടെ കുഞ്ഞു കലാകാരികൾ അവതരിപ്പിച്ച രംഗപൂജയോടെ യോഗം ആരംഭിച്ചു.പ്രസിഡന്റ് മാർട്ടിൻ ഉറുമീസിന്റെഅദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സോജി ആന്റണി സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ചാലക്കുടി എംപി. ഇന്നസെന്റെ, അങ്കമാലി എംഎ‍ൽഎ റോജി ജോൺ, അങ്കമാലി നഗരസഭ അദ്ധ്യക്ഷ ഗ്രേസി ടീച്ചർ എന്നിവർ വീഡിയോയിലൂടെ ആശംസകൾ നേർന്നു.

ആൽഫായുടെ ചെയർമാൻ വർഗ്ഗീസ് പൈനാടത്ത് കൃതഞ്ജത അർപ്പിച്ചു. തുടർന്ന് ആൽഫായുടെ കുടുംബാഗങ്ങളും മെൽബണിലെ പ്രശസ്തരായ കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസുകളും ഗാനമേളയും സദസ്സ് ഹർഷാരവത്തോടെ വരവേറ്റു. അങ്കമാലിക്കാരനായ ജോയ് പൂവേലി ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ ചെമ്പക സന്ധ്യക്ക് തിരശ്ശീല വീണു.

അങ്കമാലിയെ സ്‌നേഹിക്കുന്നവർക്ക് ഒരുമിച്ച് കൂടാനും സൗഹൃദം പുതുക്കാനും ചർച്ച ചെയ്യാനും ഓർമ്മകൾ പങ്കുവയ്ക്കാനും അങ്കമാലിയുടെ വിവിധ പ്രദേശങ്ങളിലുള്ള പാവപ്പെട്ടവരായ വിദ്യാർത്ഥികൾക്കും രോഗികളായി കഴിയുന്നവർക്കും സഹായം എത്തിക്കുന്നതിനും നാടിന്റെ വികാരങ്ങൾ ഒന്നായി ചേർത്തു വച്ച് അങ്കമാലിക്കാർക്കായി, വിക്‌ടോറിയ സംസ്ഥാനത്തിലെഅങ്കമാലിക്കാർ രൂപം നൽകിയിരിക്കുന്ന കൂട്ടായ്മയാണ് അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷൻ. അങ്കമാലിയിൽ നിന്നും പരിസര പ്രദേശങ്ങളിലും നിന്നും ഓസ്‌ട്രേലിയായിലെ വിക്‌ടോറിയ സംസ്ഥാനത്തിൽ പ്രവാസികളായി കഴിയുന്ന എല്ലാവർക്കും ഇതിൽ അംഗത്വം ലഭിക്കും. വരും കാലങ്ങളിൽ വിവിധ പരിപാടികളിലൂടെ മെൽബണിൽ ആൽഫായുടെ സജീവ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.