ബൗഫറിക്: ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്ന് നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിലാണ് സംഭവം. സൈനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തെക്കുപടിഞ്ഞാറൽ അൾജീരിയയിലെ ബെച്ചാറിലേക്ക് പോകുമ്പോഴായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്.

മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. അതേസമയം വിമാനത്തിൽ ഇരുന്നൂറ് പേർ ഉണ്ടായിരുന്നതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച രാവിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എത്രപേർ മരിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

ബുധനാഴ്ച രാവിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിന് സമീപത്താണ് ഇല്യൂഷിൻ കക76 വിമാനം തകർന്നുവീണത്. 120 പേരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ വിമാനം. തെക്കുപടിഞ്ഞാറൽ അൾജീരിയയിലെ ബെച്ചാറിലേക്ക് പോകുകയായിരുന്നു വിമാനമെന്നാണ് റിപ്പോർട്ട്.

ബൗഫറിക് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നെന്നാണ് സൂചന. അപകട കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

തലസ്ഥാനമായ അൾജിയേഴ്സിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന വിമാനത്താവളം. വടക്കൻ അൾജീരിയയിൽ മെഡിറ്ററേനിയൻ സമുദ്രത്തിനു സമീപമാണ് ബൗഫറിക് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.