- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനൊരു സത്യസരണി മുസ്ലിം അല്ല.. സലഫി, മുജാഹിദ് മുസ്ലിം അല്ല... ദൈവത്തെ മാത്രം വണങ്ങുന്ന അന്യരുടെ വിശ്വാസത്തെ ഹനിക്കരുതെന്ന ഖുർആൻ വാക്യം വിശ്വസിക്കുന്ന മുസ്ലീമാണ്; 'നീ എന്തിനാ മുസ്ലിം എന്ന് പറയുന്നത്' എന്ന ചോദിച്ച തീവ്ര ഇസ്ലാമിസ്റ്റിന് സംവിധായകൻ അലി അക്ബറിന്റെ ചുട്ട മറുപടി
കോഴിക്കോട്: സൈബർ ലോകത്ത് മുസ്ലിം സ്വത്വത്തിന് വിരുദ്ധമായി പോസ്റ്റിടുന്നവരെ ആക്രമിക്കുന്ന പ്രവണതയുണ്ടോ? മുസ്ലിം നാമധാരിയായിരിക്കേ ബിജെപിയെയോ മറ്റ് മതസ്ഥരെയോ പിന്തുണച്ചു കൊണ്ട് എത്തുന്നവരെ കടന്നാക്രമിക്കുന്ന തീവ്ര ഇസ്ലാമിസ്റ്റുകളുടെ സങ്കേതമായി ഫേസ്‌ബുക്ക് മാറിയിട്ടുണ്ട്. ഇതിനായി ചിലർ സോഷ്യൽ മീഡിയയിൽ ഗ്രൂപ്പുകളെയും കൂട്ടുപിടിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള സംവിധായകൻ അലി അക്‌ബറാണ് ഇപ്പോൾ ഇത്തരക്കാരുടെ കണ്ണിലെ കരടായിരിക്കുന്നത്. ഇങ്ങനെ തീവ്ര ഇസ്സാമിസ്റ്റിന്റെ ചോദ്യം 'നീ എന്തിനാ മുസ്ലിം എന്ന് പറയുന്നത്' എന്നായിരുന്നു. അതിന് ചുട്ട മറുപടി തന്നെ നൽകി അലി അക്‌ബർ. ചോദ്യം ഉന്നയിച്ച വ്യക്തിയുടെ സ്‌ക്രീൻഷോട്ട് സഹിതം അലി അക്‌ബർ നൽകിയ മറുപടിയിൽ ദൈവത്തെ മാത്രം വണങ്ങുന്ന അന്യരുടെ വിശ്വാസത്തെ ഹനിക്കരുതെന്ന ഖുർആൻ വാക്യം വിശ്വസിക്കുന്ന മുസ്ലീമാണ് താനെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അലി നൽകിയ മറുപടി ഇങ്ങനെയാണ്: നീ എന്തിനാ മുസ്ലിം എന്ന് പറയുന്നത് ??അബ്ദുറഹ്മാൻ കുട്ടി ഇൻബോക്‌സിൽ ചോദിച്ചതാ, ചോ
കോഴിക്കോട്: സൈബർ ലോകത്ത് മുസ്ലിം സ്വത്വത്തിന് വിരുദ്ധമായി പോസ്റ്റിടുന്നവരെ ആക്രമിക്കുന്ന പ്രവണതയുണ്ടോ? മുസ്ലിം നാമധാരിയായിരിക്കേ ബിജെപിയെയോ മറ്റ് മതസ്ഥരെയോ പിന്തുണച്ചു കൊണ്ട് എത്തുന്നവരെ കടന്നാക്രമിക്കുന്ന തീവ്ര ഇസ്ലാമിസ്റ്റുകളുടെ സങ്കേതമായി ഫേസ്‌ബുക്ക് മാറിയിട്ടുണ്ട്. ഇതിനായി ചിലർ സോഷ്യൽ മീഡിയയിൽ ഗ്രൂപ്പുകളെയും കൂട്ടുപിടിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള സംവിധായകൻ അലി അക്‌ബറാണ് ഇപ്പോൾ ഇത്തരക്കാരുടെ കണ്ണിലെ കരടായിരിക്കുന്നത്. ഇങ്ങനെ തീവ്ര ഇസ്സാമിസ്റ്റിന്റെ ചോദ്യം 'നീ എന്തിനാ മുസ്ലിം എന്ന് പറയുന്നത്' എന്നായിരുന്നു. അതിന് ചുട്ട മറുപടി തന്നെ നൽകി അലി അക്‌ബർ.
ചോദ്യം ഉന്നയിച്ച വ്യക്തിയുടെ സ്‌ക്രീൻഷോട്ട് സഹിതം അലി അക്‌ബർ നൽകിയ മറുപടിയിൽ ദൈവത്തെ മാത്രം വണങ്ങുന്ന അന്യരുടെ വിശ്വാസത്തെ ഹനിക്കരുതെന്ന ഖുർആൻ വാക്യം വിശ്വസിക്കുന്ന മുസ്ലീമാണ് താനെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അലി നൽകിയ മറുപടി ഇങ്ങനെയാണ്:
നീ എന്തിനാ മുസ്ലിം എന്ന് പറയുന്നത് ??അബ്ദുറഹ്മാൻ കുട്ടി ഇൻബോക്‌സിൽ ചോദിച്ചതാ, ചോദ്യത്തിനുത്തരം പരസ്യമായി പറയുന്നതാ ശരി എന്ന് തോന്നി. സുഹൃത്തേ മുസ്ലിം എന്ന പദത്തിന്റെ അർത്ഥം ഈശ്വരന്, അല്ലാഹുവിനു കീഴ്‌പെട്ടവൻ, വിശ്വസിച്ചവൻ എന്നാണർത്ഥം. നിരീശ്വര വാദികൾ അല്ലാത്ത പട്ടിയും, പൂച്ചയും, സകല സസ്യലതാതികളും, രാമനും റഹീമും മുസ്ലിം ആണ് ഇവരെല്ലാം ഏക ദൈവത്തെ വിവിധ പേരുകളിൽ വണങ്ങുന്നവരാണ്,വിവിധ ഗോത്ര ഭാഷകളിലും ദേശ ഭാഷകളിലും ഈശ്വര കല്പനകൾ ഇറക്കപ്പെട്ടിട്ടുണ്ട് എന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അത്തരത്തിൽ അറബികൾക്കിടയിൽ അവസാനം ഇറങ്ങിയ ഗ്രന്ഥം അത്രേ ഖുർആൻ. ഇത്രയും മതി താങ്കളുടെ ചോദ്യത്തിനുത്തരം, പക്ഷെ നിങ്ങളുടെ ചോദ്യത്തിന് നിങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം ഇതല്ല നിർബന്ധിത മതം മാറ്റത്തിനെതിരെ ഞാനിടുന്ന പോസ്റ്റുകൾ, മത പ്രീണനത്തിനെതിനെതിരെ,തീവ്രവാദ ഇസ്ലാം നിലപാടുകൾക്കെതിരെ എന്റെ ശബ്ദം, സ്വാമിമാരുടെ കൂടെ ഞാൻ നിൽക്കുന്ന ഫോട്ടോ ഇതെല്ലാമാണ് നിങ്ങളുടെ ചോദ്യത്തിന്റ അർത്ഥം. അതിനുത്തരം ഞാനൊരു മീഡിയ വൺ മുസ്ലിം അല്ല, സത്യസരണി മുസ്ലിം അല്ല,സലഫി, മുജാഹിദ്, മുസ്ലിം അല്ല. ദൈവത്തെ മാത്രം വണങ്ങുന്ന മുസ്ലിം, അന്യരുടെ വിശ്വാസത്തെ ഹനിക്കരുതെന്ന ഖുർആൻ വാക്യം വിശ്വസിക്കുന്ന മുസ്ലിം, അയല്പക്കത്തെ അവിശ്വാസിയെയും സ്‌നേഹിക്കാൻ പഠിപ്പിച്ച പ്രവാചകന്റെ വാക്കുകൾ വിശ്വസിക്കുന്ന മുസ്ലിം, രാജ്യത്തെ നിയമങ്ങൾ പാലിക്കുന്ന, ബഹുമാനിക്കുന്ന മുസ്ലിം,മതത്തെ സ്വന്തം ആവശ്യത്തിന് വേണ്ടി വിൽക്കാത്ത മുസ്ലിം, ബാഹ്യമായ സർക്കസ്സിലേക്കോ, നിസ്‌കാര തഴമ്പിലേക്കോ അല്ലാതെ ഒരുവന്റെ ഹൃദയത്തിലേക്ക് നോക്കി മാർക്കിടുന്ന അല്ലാഹുവിന്റെ മുസ്ലിം,അന്യരാജ്യങ്ങളിൽ നിന്നും ഹവാല പണം ഇറക്കുമതി ചെയ്യാത്ത, ഭീകര വാദത്തെ വെറുക്കുന്ന മുസ്ലിം,ഞാനും എന്റെ ദൈവവും തമ്മിലുള്ള ഉടമ്പടിയെ ആർക്കും ചോദ്യം ചെയ്യാൻ അവകാശം ഇല്ല എന്ന് വിശ്വസിക്കുന്ന മുസ്ലിം, 'നീ എന്തിനാ മുസ്ലിം എന്ന് പറയുന്നത്'എന്ന് ചോദിക്കാത്ത മുസ്ലിം.
മതത്തിന്റെ പേരിൽ മനുഷ്യർക്കിടയിൽ വിഷം വിതയ്ക്കുന്ന, കൊന്നൊടുക്കുന്ന, അന്യ വിശ്വാസങ്ങളെ പരിഹസിക്കുന്ന, ഖുർആൻ മറന്ന് ഹദീസുകളെ പിൻപറ്റുന്ന, മനുഷ്യരെയും ചാനലുകളെയും പടച്ചവൻ നേർവഴിക്കു നയിക്കട്ടെ... അബ്ദുറഹ്മാൻ കുട്ടി ജിബിരീലിന്റ ആദ്യ വാക്ക് ഓർക്കുക
'ഇക്രഹ്'