- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളശാസ്ത്ര കൗതുകങ്ങൾ പങ്കുവെച്ച് കുട്ടികൾക്കൊപ്പം അലി മണിക്ഫാൻ
നാദാപുരം: ഗോള ശാസ്ത്ര വിസ്മങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിച്ചു കൊണ്ട് പ്രമുഖ സമുദ്രഗവേഷകനും ഗോള ശാസ്ത്രജ്ഞനുമായ അലി മണിക്ഫാൻ. പേരോട് എം.ഐ.എം. ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സക്സസ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആസ്ട്രോലാബ് അസ്ട്രോണമി ക്ലബുമായി സഹകരിച്ചു കൊണ്ട് നടത്തിയ ജ്യോതിശാസ്ത്ര ശിൽപശാലയിലാണ് അലി മണിക്ഫാൻ സംബന്ധിച്ചത്. വിദ്യാർത്ഥികൾ പാഠപുസ്തകങ്ങൾക്കപ്പുറത്തുള്ള അറിവുകൾ തേടി സഞ്ചരിക്കണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അലി മണിക്ഫാൻ പറഞ്ഞു. അക്കാദമിക യോഗ്യതകൾക്കപ്പുറം ഗവേഷണ നിരീക്ഷണങ്ങൾ ജീവിത സപര്യയാക്കി മാറ്റിയ മണിക്ഫാനെ പരിചയപ്പെടുത്തുന്ന ദ മാൻ ഇൻ മില്യൺ (കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ) എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ശിപ്ലശാല രാത്രി 10 മണിക്കാണ് സമാപിച്ചത്. ശില്പശാലയിൽ സ്‌കൈവാച്ച് പഠന കേന്ദ്രം ചെയർമാൻ സുകുമാരൻ എടപ്പാൾ വാനനിരീക്ഷണ ക്ലാസ് നടത്തി. ശബാബ് ചങ്ങരംകുളം (ബൈതുൽ ഹിക്മ), സുഹൈറലി തിരുവിഴാംകുന്ന്(അസ്ട്രോലാബ്, കോഴിക്ക
നാദാപുരം: ഗോള ശാസ്ത്ര വിസ്മങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിച്ചു കൊണ്ട് പ്രമുഖ സമുദ്രഗവേഷകനും ഗോള ശാസ്ത്രജ്ഞനുമായ അലി മണിക്ഫാൻ. പേരോട് എം.ഐ.എം. ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സക്സസ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആസ്ട്രോലാബ് അസ്ട്രോണമി ക്ലബുമായി സഹകരിച്ചു കൊണ്ട് നടത്തിയ ജ്യോതിശാസ്ത്ര ശിൽപശാലയിലാണ് അലി മണിക്ഫാൻ സംബന്ധിച്ചത്.
വിദ്യാർത്ഥികൾ പാഠപുസ്തകങ്ങൾക്കപ്പുറത്തുള്ള അറിവുകൾ തേടി സഞ്ചരിക്കണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അലി മണിക്ഫാൻ പറഞ്ഞു. അക്കാദമിക യോഗ്യതകൾക്കപ്പുറം ഗവേഷണ നിരീക്ഷണങ്ങൾ ജീവിത സപര്യയാക്കി മാറ്റിയ മണിക്ഫാനെ പരിചയപ്പെടുത്തുന്ന ദ മാൻ ഇൻ മില്യൺ (കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ) എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ശിപ്ലശാല രാത്രി 10 മണിക്കാണ് സമാപിച്ചത്.
ശില്പശാലയിൽ സ്‌കൈവാച്ച് പഠന കേന്ദ്രം ചെയർമാൻ സുകുമാരൻ എടപ്പാൾ വാനനിരീക്ഷണ ക്ലാസ് നടത്തി. ശബാബ് ചങ്ങരംകുളം (ബൈതുൽ ഹിക്മ), സുഹൈറലി തിരുവിഴാംകുന്ന്(അസ്ട്രോലാബ്, കോഴിക്കോട്) എന്നിവർ നേതൃത്വം നൽകി. പത്രപ്രവർത്തകൻ അശ്റഫ് തുണേരി, ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് ബംഗ്ലത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ലത്തീഫ് കുമ്മോളി എന്നിവർ ആശംസകളർപ്പിച്ചു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ കുഞ്ഞബ്ദുല്ല കുരുന്നോളി അധ്യക്ഷത വഹിച്ചു. പി.കെ. ഇസ്സുദ്ദീൻ സ്വാഗതവും പി.മുഹമ്മദ് നന്ദിയും പറഞ്ഞു.