ബോളിവുഡിലെ ക്യൂട്ട് പ്രണയജോഡികളായിരുന്നു് സിദ്ധാർത്ഥ് മൽഹോത്രയും ആലിയ ഭട്ടും. എന്നാൽ ഏറെ നാളായി ഇവർ ഇരുവരും ഗോസിപ്പ് കോളങ്ങളിൽ അധികം എത്താറില്ല. കാരണം ഈ പ്രണയജോഡികൾ തമ്മിൽ പിരിഞ്ഞെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത്തരം ഗോസിപ്പുകാരുടെ വായടിപ്പ് താരങ്ങളിരുവരും അടുത്തിടെ ഒരു പൊതുവേദിയിലെത്തിയതാണ് പുതിയ ചർച്ച.

കഴിഞ്ഞ ദിവസം സഞ്ജയ് കപൂർ ന്റെ വീട്ടിൽ ഒരുക്കിയ ദീപാവലി ആഘോഷത്തിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ട്രെഡിഷണൽ വസ്ത്രമണിഞ്ഞ് കൈകോർത്താണ് ഇരുവരും ചടങ്ങിനെത്തിയത്.
ചുവന്ന നിറമുള്ള കുർത്തയും വെള്ള പാന്റസുമായിരുന്നു സിദ്ധാർത്ഥിന്റെ വേഷം. ഒപ്പം ഗ്രീനിഷ് കലർന്ന ക്രീം കളർ ലഹംഗയിലായിരുന്നു ആലിയ.

ക്യൂട്ട് കപ്പിൾസ് ഒന്നിച്ച് നടക്കുന്നതും ചിരിച്ച് വർത്തമാനം പറയുന്നതിന്റെയും ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. കരണ് ജോഹർ; സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയാണ് ഇരവരും അഭിനയരംഗത്തെത്തിയത്. നടി ജാക്വിലിൻ ഫെർണാണ്ടസുമായി സിദ്ധാർത്ഥ് ഡേറ്റിങ് തുടങ്ങിയതോടെയാണ് ആലിയ അകന്നുവെന്ന വാർത്തകൾ പ്രചരിച്ചത്.