- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീച്ച് വേഷമണിഞ്ഞ് ആലിയയുടെയും സിദ്ധാർത്ഥിന്റെ ചൂടൻ ഫോട്ടോ ഷൂട്ട്; ചിത്രത്തിന് അംശ്ലീല കമന്റിട്ട് ബോളിവുഡ് നടന് സോഷ്യൽമീഡിയയുടെ പൊങ്കാല; വിമർശനവുമായി സിദ്ധാർത്ഥ് മൽഹോത്രയും
ബീച്ച് വേഷമണിഞ്ഞ് ചൂടൻ ഫോട്ടോ ഷൂട്ടുമായി പ്രണയജോഡികളായ സിദ്ധാർത്ഥും ആലിയയും ശ്രദ്ധ നേടുന്നു. വോഗ് മാഗസിന് വേണ്ടി ഇരുവരും ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പം വിവാദത്തിലും ഇടം പിടിച്ചിരിക്കുകയാണ്. ബീച്ചിൽ അലസമായി നിൽക്കുന്ന പങ്കാളികളെ പോലെയാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്. പ്രത്യേകരീതിയിൽ ക്രോപ് ചെയ
ബീച്ച് വേഷമണിഞ്ഞ് ചൂടൻ ഫോട്ടോ ഷൂട്ടുമായി പ്രണയജോഡികളായ സിദ്ധാർത്ഥും ആലിയയും ശ്രദ്ധ നേടുന്നു. വോഗ് മാഗസിന് വേണ്ടി ഇരുവരും ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പം വിവാദത്തിലും ഇടം പിടിച്ചിരിക്കുകയാണ്.
ബീച്ചിൽ അലസമായി നിൽക്കുന്ന പങ്കാളികളെ പോലെയാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്. പ്രത്യേകരീതിയിൽ ക്രോപ് ചെയ്ത ടോപ്പും സെക്‌സി നിക്കറുമാണ് ആലിയയുടെ വേഷം. വേഷത്തിന് അനുയോജ്യമായ രീതിയിൽ അലസമായി തന്നെ നിറമുള്ള മുടി ഒരു വശത്തേക്ക് ഇട്ടിരിക്കുന്നു. മറുവശത്ത് ഒരു ഷോർട്‌സ് മാത്രം ധരിച്ച് ആലിയയ്ക്ക് തൊട്ടുപിന്നിൽ സിദ്ധാർത്ഥുമുണ്ട്.
എന്നാൽ ഫോട്ടോ സോഷ്യൽമീഡിയിൽ ഇട്ടതോടെ വിവാദവും തുടങ്ങിക്കഴിഞ്ഞു. നടിയുടെ വസ്ത്രധാരണത്തപ്പറ്റി മോശം കമന്റിട്ടത് കമാൽ റഷീദ് ഖാനെതിരെയാണ് സോഷ്യൽമീഡിയ തിരിഞ്ഞിരിക്കുന്നത്. താരങ്ങളെ കുറിച്ച് മോശം കമന്റിടുന്നതിൽ കുപ്രസിദ്ധി നേടിയ വ്യകതിയാണ് കമാൽ. ബോളിവുഡ് സെലിബ്രിറ്റികളെക്കുറിച്ച് മോശം ഭാഷയിൽ സംസാരിക്കുന്നതിലൂടെ കുപ്രസിദ്ധി നേടാൻ ശ്രമിക്കുന്ന കമാൽ ആർ ഖാന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആലിയ ഭട്ട്.
ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് കമാൽ ആർ ഖാൻ ആലിയയെ കുറ്റപ്പെടുത്തിയത്. എന്നാൽ, ഇപ്പോൾ ഈ ചിത്രവും ട്വീറ്റും കമാൽ നീക്കം ചെയ്തിട്ടുണ്ട്. ഇതിന്റെ സ്‌ക്രീൻഷോട്ടും ലഭ്യമല്ല. പാന്റിയിൽ ആലിയയെ കാണാൻ കൊച്ചുകുട്ടികളെ പോലെയാണ്, എങ്കിലും ആളുകൾ അവളെ അത് ധരിക്കാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു കമാൽ ആർ ഖാന്റെ ട്വീറ്റ്
ഫോട്ടോ ഷൂട്ട് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക