ഹൂസ്റ്റൺ: അലിഗഡ് യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർത്ഥി സംഘടനയായ അലിഗഡ് അലുമിനി അസോസിയേഷൻ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഇന്റർ നാഷണൽ മുഷൈറ സംഘടിപ്പിക്കുന്നു.

നവംബർ 18ന് സ്റ്റാഫോർഡ് ഓൾഡ് സ്റ്റാഫോർഡ് സിവിക് സെന്ററിൽ ഞായറാഴ്ച വൈകിട്ട് 5 മുതൽ 10 വരെയാണ് പരിപാടി. സാമൂഹ്യ, സാംസ്കാരിക. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന അലിഗഡ് അലുമിനി അസോസിയേഷൻ ഓഫ് ടെക്‌സസ് കൾച്ചറൽ കമ്മിറ്റി പ്രസിഡന്റ് പെർവേയ്‌സ് ബായിയുടെ നേതൃത്വത്തിലാണ് ഇതിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. അലിഗ മുസ്ലിം യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർത്ഥികളുൾപ്പെടെ ഏവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു