റോം: കഴിഞ്ഞ മൂന്നു ദശാബ്ദമായി ഇറ്റലിയിലെ മലയാളി സംഘടനകളിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്ന 'അലിക് ഇറ്റലി' യുടെ നേതൃത്വത്തിൽ സമ്മർ ഫെസ്‌ററിവൽ സംഘടിപ്പിക്കുന്നു. മെയ് 20 നു രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മർ ഫെസ്‌ററിവലിലേയ്ക്ക് മലയാളി സുഹൃത്തുക്കളെ സംഘാടകർ സ്‌നേഹപൂർവം സ്വാഗതം ചെയ്തു.

കണ്ണിനു കുളിർമ്മ നൽകുന്ന കലാവിരുന്നും കുട്ടികൾക്കുള്ള വിനോദപരിപാടികളും ഉണ്ടായിരിക്കും. കലാ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അലിക് സെക്രട്ടറി മജു കവുന്നുംപറമ്പിൽ (+393668276278) അറിയിച്ചു.