യുകെയിലെ കാർഡിഫ് കലാകേന്ദ്രയും റണ്ണിങ് ഫ്രൈയിംസ് ചേർന്നൊരുക്കുന്ന'ഓർമ്മയിൽ ഒരു ഗാനം' എന്ന പരിപാടി വീണ്ടുമെത്തുന്നു.1963 ൽ റിലീസായ 'മൂടുപടം' എന്ന ചിത്രത്തിലെതളിരിട്ട കിനാക്കൾ എന്ന ഗാനമാണ് ഇന്നത്തെ എപിസോടിൽ.

അര നൂറ്റാഅലണ്ടിനുമേൽ പഴക്കമുള്ള ഈ ഗാനംഇന്നും മലയാളികളുടെ മനസ്സിൽതങ്ങി നിൽക്കുന്നത് ആ ഗാനത്തിന്റെ മനോഹാരിത ഒന്നുകൊണ്ടണ്. പുതിയ തലമുറയിലേക്ക് ഇങ്ങനെയുള്ള അനശ്വരഗാനങ്ങളുടെ ആലാപനശൈലി എത്തിക്കുക എന്നുള്ള ഒരു ലക്ഷൃംകൂടി ഈ പരിപാടിക്കുണ്ട്.

മലയാള ചലച്ചിത്ര ഗാന രചനയുടെ പിതൃ സ്ഥാനിയൻ എന്നു പറയാവുന്ന പി.ഭാസ്‌കരൻ മാസ്റ്റർ രചന നിർവഹിച്ച് ഗസൽ കവാലി എന്നീഹിന്ദുസ്ഥാനിസംഗീത ശൈലി മലയാളത്തിനു സംഭാവന ചെയ്ത എം. എസ്. ബാബുരാജ്‌സംഗീത സംവിധാനം നിർവഹിച്എസ. ജാനകിയമ്മ പാടിയ ''തളിരിട്ട കിനാക്കൾ''എന്ന മനോഹരമായ ഗാനം ആലപിക്കുന്നത് ന്യുപോർട്ടിലുള്ള അലീന കുഞ്ചെറിയആണ്.

കുഞ്ചെറിയ ജോസഫിന്റെയും ഷാന്റി ജയിംസ്‌ന്റെയും മുത്ത പുത്രിയാണ്അലിന. അലീന ഹിൽഫോഡ് സാറേ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു..