ലിറ്റാലിയ എന്ന ഇറ്റാലിയൻ വിമാനകമ്പനിയുടെ ശമ്പളം വെട്ടിക്കുറയ്ക്കൽ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാർ 24 മണിക്കൂർ സമരവുമായി രംഗത്തിറങ്ങി. ഇതോടെ ബുധനാഴ്‌ച്ച അലിറ്റാലിയയുടെ പകുതിയിലധികം സർവ്വീസുകളും റദ്ദാക്കേണ്ടി വന്നു. ദേശീയ അന്തർദേശീയ സർവ്വീസുകളടക്കം 60 ശതമാനത്തിലധികം സർവ്വീസുകളാണ് ജീവനക്കാരുടെ സമരത്തെ തുടർന്ന് റദ്ദാക്കിയത്.

നിരവധി യൂണിയനുകളാണ് പണിമുടക്കിൽ പങ്കെടുത്തത്. എന്നാൽ ചില യൂണിയനുകൾ വോക്ക് ഔട്ട് നടത്തിയാണ് പ്രതിഷേധിച്ചത്. ഇതോടെ ഇറ്റലി വഴി യാത്രക്കായി എത്തിയ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്.

ജീവനക്കാരുടെ എണ്ണം അഞ്ചിലൊന്നാക്കി കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നക്, 12000 ത്തോളം ജീവനക്കാരും 2000 ത്തോളം ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളുമായി ഉള്ളത്. ഇതിൽ വരുന്ന മാസത്തിൽ 400 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. കൂടാതെ പൈലറ്റ് അടക്കമുള്ള ജീവനക്കാരുടെ ശമ്പളത്തിൽ 28 ശതമാനവും എയർഹോസ്റ്റേഴ്സിന്റെതേടക്കമുള്ള ജീവനക്കാരുടെ 32 ശതമാനവും വരെ ശമ്പളം കുറയ്ക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.