റ്റാലിയൻ വിമാനക്കമ്പനിയായ അലിറ്റാലിയ അടച്ച് പൂട്ടലിന്റെ വക്കിലേക്ക് നീങ്ങുന്നതായി സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ കരകയറ്റാനായി സർക്കാരും യൂണിയനും ചേർന്ന് മുന്നോട്ട് വച്ച പരിഷ്‌കാരങ്ങൾക്കെതിരെ ജീവനക്കാർ വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും പ്രതിസന്ധിയിലാകാൻ കാരണം.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനും ശമ്പളം കുറയ്ക്കണമെന്നുമായിരുന്നു സർക്കാർ യൂണിയനുകളുടെ തീരുമാനം. എന്നാൽ ഈ നിർദ്ദേശം തിങ്കളാഴ്‌ച്ച നടത്തിയ ബാറ്റിൽ ജീവനക്കാർ തള്ളിയതോടെയാണ് അലിറ്റാലിയ അടച്ച് പൂട്ടുമെന്നുള്ള ആശങ്ക ശക്തമാകാൻ കാരണംയ 12,500 ജോലിക്കാരിൽ 90 ശതമാനം പേരും നിർദ്ദേശങ്ങൾക്ക് എതിരായാണ് വോട്ട് ചെയ്തത്. ജീവനക്കാർ എതിർത്തതോടെ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സാധിക്കാതെ വരും. ഇതോടെ കമ്പനി വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആകും നീങ്ങുക. ഇതോടെ കമ്പനി അടച്ച് പൂട്ടലല്ലാതെ മറ്റൊരുവഴിയുമില്ലാതാകുമെന്നും റിപ്പോർട്ടുണ്ട്.

ജീവനക്കാരുടെ എണ്ണം അഞ്ചിലൊന്നാക്കി കുറയ്ക്കാനായിരുന്നു മാനേജ്‌മെന്റിന്റെയും യൂണിയന്റെയും നിർദ്ദേശങ്ങളിൽ ഒന്ന്. 12000 ത്തോളം ജീവനക്കാരും 2000 ത്തോളം ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളുമായി കമ്പനിയിൽ ഉള്ളത്. ഇതിൽ വരുന്ന മാസത്തിൽ 400 പേർക്ക് ഇതോടെ തൊഴിൽ നഷ്ടമായേക്കാം. കൂടാതെ പൈലറ്റ് അടക്കമുള്ള ജീവനക്കാരുടെ ശമ്പളത്തിൽ 28 ശതമാനവും എയർഹോസ്റ്റേഴ്‌സിന്റെ തേടക്കമുള്ള ജീവനക്കാരുടെ 32 ശതമാനവും വരെ ശമ്പളം കുറയ്ക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.