മനാമ: മക്കളോടൊപ്പം ബഹ്‌റിനിൽ താമസിച്ചുവന്ന മലയാളി വീട്ടമ്മ മരിച്ചു. സെക്കന്തരബാദിൽ സ്ഥിരതാമസമാക്കിയ ഏലിയാമ്മ മത്തായി ആണ് മരിച്ചത്. പരേതയ്ക്ക് 75 വയസായിരുന്നു പ്രായം.

ബഹ്‌റൈൻ സ്‌പെഷ്യലിറ്റീസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സജു മത്തായിയുടെയും മിഡ്ഗൾഫ് ഇൻഷുറൻസ് ജീവനക്കാരനായ ജിജു മാത്യുവിന്റെയും മാതാവാണ് ഏലിയാമ്മ. ഒരു മകൻ ആസ്?ട്രേലയയിൽ ജോലി ചെയ്യുന്നു. മരുമക്കൾ: ഷേർലി സജു, റീന റിജു. മലയാളികളാണെങ്കിലും ഇവർ സെക്കന്തരാബാദിലാണ് സ്ഥിരതാമസം.

ഇന്ന് (16) വൈകിട്ട് 4.30ന് ബഹ്‌റൈൻ മാർത്തോമ്മ ഇടവകയുടെ നേതൃത്വത്തിൽ സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം മക്കൾ താമസിക്കുന്ന സെക്കഡ്രബാദിലേക്ക് കൊണ്ടുപോകും